സാമ്പത്തിക തകർച്ച: ബി.ജെ.പിയെ വിമർശിച്ച് സഖ്യകക്ഷികൾ
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ ജി.ഡി.പി വളർച്ചാ നിരക്ക് രണ്ടാം പാദത്തിൽ 4.5 ശതമാനത്തിലേക്ക് ഇടിഞ്ഞതിന് പിന്നാലെ വ ിമർശനവുമായി ബി.ജെ.പി സഖ്യകക്ഷികൾ. ശിരോമണി അകാലിദള്ളും ജെ.ഡി.യുവുമാണ് ബി.ജെ.പിക്കെതിരെ വിമർശനം ഉന്നയിച്ചത്. ര ാജ്യത്തെ സമ്പദ്വ്യവസ്ഥ അപായ മുന്നറിയിപ്പ് നൽകി കഴിഞ്ഞുവെന്ന് ശിരോമണി അകാലിദൾ നേതാവ് നരേഷ് ഗുജ്റാൾ പറഞ്ഞു. തൊഴിലില്ലായ്മയും വളർച്ചാ നിരക്ക് കുറയുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നും ഉടൻ ഇടപ്പെടൽ നടത്തണമെന്നും ഗുജ്റാൾ ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്യാൻ ബി.ജെ.പി യോഗങ്ങളൊന്നും വിളിച്ച് ചേർത്തിട്ടില്ലെന്നും ഗുജ്റാൾ കുറ്റപ്പെടുത്തി. സാമ്പത്തിക വളർച്ച കുറയുന്നതിൽ ആശങ്കയുണ്ടെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗിയും പറഞ്ഞു. ആർ.ബി.ഐ ഗവർണർമാർ നൽകുന്ന മുന്നറിയിപ്പ് കേന്ദ്രസർക്കാറിന് അവഗണിക്കാൻ കഴിയില്ല. പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നതിലും എതിർപ്പുണ്ടെന്നും ത്യാഗി പറഞ്ഞു.
സമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ആവർത്തിച്ച് വ്യക്തമാക്കുേമ്പാഴാണ് സഖ്യകക്ഷികൾ പോലും ബി.ജെ.പിക്കെതിരെ രംഗത്തെത്തുന്നത്. സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച 4.5 ശതമാനത്തിലേക്ക് താഴ്ന്നതോടെയാണ് വിമർശനങ്ങൾ വീണ്ടും കനത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.