ഏഴ് ശതമാനം വളർച്ച,ഇന്ധന വില കുറയും; സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽ
text_fieldsന്യൂഡൽഹി: 2019-20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ സമ്പദ്വ്യവസ്ഥ ഏഴ് ശതമാനം നിരക്കിൽ വളരുമെന്ന് സാമ്പത്തിക സർവ േ റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ 5.8 ശതമാനമായിരിക്കും ധനകമ്മിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന ്നു. ധനമന്ത്രി നിർമലാ സീതാരാമനാണ് സാമ്പത്തിക സർവേ റിപ്പോർട്ട് സഭയിൽവെച്ചത്.
മാർച്ച് 31ന് അവസാനിച്ച 201 8-19 സാമ്പത്തിക വർഷത്തിൽ 6.8 ശതമാനം വളർച്ചയാണ് സമ്പദ്വ്യവസ്ഥയിൽ ഉണ്ടായത്. എന്നാൽ, നിലവിൽ സമ്പദ്വ്യവസ്ഥ കര കയറുന്നതിൻെറ സൂചനകളാണ് ഉള്ളതെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്ധനവില കുറയാനാണ് സാധ്യതയെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ പരാമർശമുണ്ട്.
സമ്പദ്വ്യവസ്ഥ എട്ട് ശതമാനം നിരക്കിൽ വളർന്നാൽ മാത്രമേ 2025ൽ 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയെന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാനാവു. പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിനാണ് രാജ്യം ഇനി പ്രാധാന്യം നൽകേണ്ടത്. ഇതിനായി സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കണമെന്നും സാമ്പത്തിക സർവേ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സാമ്പത്തിക സർവേയിലെ പരാമർശങ്ങൾ
- അസംസ്കൃത എണ്ണവില നടപ്പു വർഷം കുറയും. ഉപഭോഗം കൂടും.
- ധനക്കമ്മി 6.4ൽ നിന്ന് 5.8 ശതമാനത്തിലെത്തും.
- ഇറക്കുമതി വർധിച്ച് 15.4 ശതമാനമാകും. കയറ്റുമതി കുറഞ്ഞു.
നിർദേശങ്ങൾ
- ഉപഭോഗം, തൊഴിൽ, കയറ്റുമതി, ഉൽപാദന ക്ഷമത എന്നിവ ഒരേ സമയം വർധിക്കുന്നതിന് കൂടുതൽ നിക്ഷേപം ഉണ്ടാകണം.
- മെച്ചപ്പെട്ട ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളർച്ചക്ക് വ്യക്തമായ നയം വേണം.
- നിയമ പരിഷ്ക്കാരം, നയപരമായ സ്ഥിരത, കാര്യക്ഷമമായ തൊഴിൽ വിപണി, സാേങ്കതിക വിദ്യ ഉപയോഗം എന്നിവക്ക് ഉൗന്നൽ നൽകണം.
- വിഭവ കാര്യശേഷിക്ക് വിപുലമായ ദേശീയനയം വേണം.
- ഇലക്ട്രിക് വാഹന ഉപയോഗം വർധിപ്പിക്കാൻ നയപരമായ മാറ്റം വേണം.
- വ്യക്തമായ ജനവിധി വളർച്ച സാധ്യതകൾക്ക് ഉത്തേജകമാണെന്നും സർേവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.