ജി.ഡി.പി വളർച്ചയിൽ 11 വർഷത്തെ കുറഞ്ഞ നിരക്ക്
text_fieldsന്യൂഡൽഹി: സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ രാജ്യത്തിെൻറ ജി.ഡി.പി വളർച്ചാ നിരക്ക് 3.1 ശതമാനമെന്ന് കണക്കുകൾ. 2019-20 സാമ്പത്തിക വർഷത്തിൽ ആകെ വളർച്ചാ നിരക്ക് 4.1 ശതമാനമാണെന്നും കേന്ദ്രസർക്കാർ പുറത്ത് വിട്ട കണക്കുകളിൽ നിന്ന് വ്യക്തമാകും.
നിരവധി സ്വകാര്യ റേറ്റിങ് ഏജൻസികൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 1.5 മുതൽ 3.6 ശതമാനം നിരക്കിൽ വളരുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജി.ഡി.പി വളർച്ചാ നിരക്കാണ് ഇന്ത്യയിലുണ്ടാകുന്നത്.
ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് കുറയുമെന്ന് ആർ.ബി.െഎയും പ്രവചിച്ചിരുന്നു. 2020-21 സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ നെഗറ്റീവ് വളർച്ചുണ്ടാകുമെന്നാണ് ആർ.ബി.െഎ പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.