ഇന്ത്യയുടെ ജി.ഡി.പി വളർച്ചാ നിരക്ക് അഞ്ച് ശതമാനമെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി:രാജ്യത്തെ ജി.ഡി.പി 2019-20 സാമ്പത്തിക വർഷത്തിൽ 5 ശതമാനം നിരക്കിൽ വളരുമെന്ന് കേന്ദ്രസർക്കാർ പ്രവചനം. 2018-19 സ ാമ്പത്തിക വർഷത്തിൽ 6.8 ശതമാനമായിരുന്നു ജി.ഡി.പി വളർച്ചാ നിരക്ക്.
സാമ്പത്തികശാസ്ത്രജ്ഞരെല്ലാം രാജ്യത്തിൻ െറ ജി.ഡി.പി വളർച്ചാ നിരക്ക് കുറയുമെന്ന് പ്രവചിച്ചിരുന്നു. കേന്ദ്രബാങ്ക് വളർച്ചാ നിരക്ക് അഞ്ച് ശതമാനമാകുമെന്ന് വ്യക്തമാക്കിയതോടെയായിരുന്നു പ്രവചനം. ഉപഭോഗത്തിലുണ്ടാവുന്ന കുറവും ആഗോള സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളുമാണ് ജി.ഡി.പി കുറയാൻ കാരണമെന്നാണ് കേന്ദ്രസർക്കാർ വാദം.
സാമ്പത്തിക വർഷത്തിൻെറ രണ്ടാം പാദത്തിലെ ജി.ഡി.പി വളർച്ചാ നിരക്ക് കുറഞ്ഞതോടെയാണ് ഇതുസംബന്ധിച്ച പ്രവചനത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയത്. രണ്ടാംപാദത്തിൽ 4.5 ശതമാനം മാത്രമായിരുന്നു ജി.ഡി.പി വളർച്ചാ നിരക്ക്. 2013 മാർച്ച് 31 ന് ശേഷം ആദ്യമായിട്ടായിരുന്നു ജി.ഡി.പി വളർച്ച ഇത്രയും താഴ്ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.