മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് െഎ.എം.എഫിലെത്തുേമ്പാൾ
text_fieldsമുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിെൻറ െഎ.എം.എഫിലെ സ്ഥാനലബ്ധി പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. സി.പി.എം എക്കാലത്തും എതിർത്തിരുന്ന െഎ.എം.എഫിെൻറ ഉപദേശകയായി ഗീതഗോപിനാഥ് എത്തുേമ്പാൾ വിമർശനങ്ങൾ ഉയരുക സ്വാഭാവികമാണ്. മുമ്പ് പിണറായി വിജയൻ ഗീത ഗോപിനാഥിനെ ഉപദേശകയായി നിയമിച്ചപ്പോൾ വി.എസ് അച്യുതാനന്ദൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളും സി.പി.എം കേന്ദ്ര നേതൃത്വവും അതിനെ എതിർത്തിരുന്നു. സീതാറാം യെച്ചൂരിയെ പോലുള്ള നേതാക്കൾക്ക് ഉപദേശക സ്ഥാനത്തേക്ക് ഗീത ഗോപിനാഥ നിയമിച്ചതിൽ കടുത്ത അതൃപ്തിയുണ്ടായിരുന്നു. എങ്കിലും പിണറായിയുടെ ഉറച്ച തീരുമാനത്തിന് മുന്നിൽ എതിർ ശബ്ദങ്ങൾ നിശ്ബദമാവുകയായിരുന്നു.
കേവലം രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം െഎ.എംഎഫിെൻറ മുഖ്യഉപദേശകയായി ഗീത എത്തുന്നത് ചരിത്ര സംഭവമാണ്. െഎ.എം.എഫിെൻറ മുഖ്യ ഉപദേശക സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിതയും ഇൗ സ്ഥാനത്ത് എത്തുന്ന രണ്ടാമത് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ കൂടിയാണ് അവർ. ഹാർവാർഡ് യൂനിവേഴ്സിറ്റിയിലെ പ്രൊഫസറായ ഗീത ഇതു കൂടാതെ ഇൻറർനാഷണൽ ഫിനാൻസ് ആൻറ് മാക്രോ ഇക്കണോമിക്സ് പ്രോഗ്രാം ഡയറക്ടർ, ബോസ്റ്റൺ ഫെഡററൽ റിസർവിലെ വിസിറ്റിങ് സ്കോളർ, അമേരിക്കൻ ഇക്കണോമിക് കോ എഡിറ്റർ, ഇക്കണോമിക് സ്റ്റഡീസ് മാനേജിങ് എഡിറ്റർ എന്നീ പദവികൾ വഹിച്ചിട്ടിട്ടുണ്ട്. െഎ.എം.എഫിെൻറ ഉപദേശക സ്ഥാനത്തേക്ക് ഗീത എത്തുേമ്പാൾ െഎ.എം.എഫിെൻറ നയങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മൂന്നാം ലോകരാജ്യങ്ങൾക്കും വികസ്വര രാജ്യങ്ങൾക്കും വായ്പ നൽകുന്നതിൽ െഎ.എം.എഫ് പിശുക്ക് കാണിക്കാറില്ല. വായ്പകൾ അനുവദിക്കുേമ്പാൾ ഇൗ രാജ്യങ്ങൾക്ക് മേൽ െഎ.എം.എഫ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. പലപ്പോഴും ഇത് അവിടങ്ങളിലെ സമ്പദ്വ്യവസ്ഥയെ തകർക്കുന്ന രീതിയിലേക്ക് മാറാറുണ്ട്. 90കളിൽ ഏഷ്യയിലുണ്ടായ കറൻസി പ്രതിസന്ധിക്ക് കാരണം െഎ.എം.എഫാണെന്ന് ചില സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. കാലനുസൃതമായ മാറ്റത്തിന് പലപ്പോഴും ലോകബാങ്ക് വിധേയമാവുേമ്പാഴും ബ്രിട്ടൻസ്വുഡ് ഇരട്ടകളിലെ മറ്റൊരു സ്ഥാപനമായ െഎ.എം.എഫ് ഇതിന് തയാറായിട്ടില്ല.
സാമൂഹ്യക്ഷേമ പദ്ധതികൾക്ക് സമ്പൂർണമായ എതിർപ്പ് എന്നതിൽ നിന്ന് ലോകബാങ്ക് ചെറുതായെങ്കിലും പിന്നാക്കം പോയിട്ടുണ്ട്. എന്നാൽ, െഎ.എം.എഫ് ഇൗ രീതിയിൽ ചിന്തിച്ച് തുടങ്ങിയിട്ടില്ല. വികസ്വര രാജ്യത്ത് നിന്നുള്ള സാമ്പത്തിക വിദഗ്ധയായ ഗീത എത്തുേമ്പാൾ െഎ.എം.എഫിൽ നയവ്യതിയാനം ഉണ്ടാവുമെന്ന് ചില സാമ്പത്തിക വിദഗ്ധരെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ വികസ്വര രാജ്യത്ത് നിന്നെത്തി വികസിത രാജ്യങ്ങൾക്ക് വേണ്ടിയുള്ള സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന രീതി ഗീതയും ആവർത്തിക്കുമെന്ന മറുവാദവും ശക്തമാണ്.
വ്യവസായം, ഉൽപാദനം, വായ്പ, മൂലധന നിക്ഷേപം, കറൻസി റേറ്റുകളുടെ നിയന്ത്രണം തുടങ്ങിയവയായിരിക്കും െഎ.എം.എഫിലേക്ക് എത്തുേമ്പാൾ ഗീതാ ഗോപിനാഥിന് മുന്നിലുള്ള വെല്ലുവിളികൾ. ഇൗ വെല്ലുവിളികളെ നേരിടാൻ ഗീതാ ഗോപിനാഥിെൻറ അനുഭവ സമ്പത്തിന് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ, ഗീതാ ഗോപിനാഥിെൻറ ചിന്തകൾക്കനുസരിച്ച് പ്രവർത്തിക്കാൻ െഎ.എം.എഫ് എത്രത്തോളം പ്രാപ്തമാകും എന്നതാണ് ഉയർന്നു വരുന്ന ചോദ്യം. ആഗോള സമ്പദ്വ്യവസ്ഥയിൽ നിലനിൽക്കുന്ന പല പ്രശ്നങ്ങളെ കുറിച്ചും െഎ.എം.എഫിന് നേരത്തെ തന്നെ മുന്നറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ നടത്താൻ സംഘടനക്ക് കഴിഞ്ഞോ എന്നത് സംശയമാണ്. പലപ്പോഴും സമ്പദ്വ്യവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾക്ക് അനുസൃതമായി എജൻസിയുടെ പ്രവർത്തനങ്ങൾ പുനക്രമീകരിക്കാറില്ല. െഎ.എം.എഫിെൻറ നയങ്ങളിൽ തിരുത്തൽ വേണമെന്ന് ഗീതാ ഗോപിനാഥ് ആവശ്യപ്പെട്ടാൽ അതിനോടുള്ള സംഘടനയുടെ പ്രതികരണം ഏവരും കൗതുകപൂർവം ഉറ്റുനോക്കുന്നുണ്ട്.
ഗീതയു സ്ഥാനലബ്ധി ഇന്ത്യക്ക് എത്രത്തോളം ഗുണകരമാവുമെന്നതും പരിശോധിക്കപ്പെടേണ്ട വിഷയമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്കാരമായ ജി.എസ്.ടിയോട് അനകൂല സമീപനമാണ് അവർ പുലർത്തിയിരുന്നത്. എന്നാൽ, നോട്ട് നിരോധനത്തോട് അവർ പൂർണമായും യോജിച്ചിരുന്നില്ല. െഎ.എം.എഫിലേക്ക് എത്തുേമ്പാഴും ഗീതയിൽ നിന്നും എജൻസിയിൽ നിന്നും ഇന്ത്യക്കായി പ്രത്യേക ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാനാവില്ല. കാരണം വികസ്വര രാജ്യങ്ങളോട് സംഘടനവെച്ചു പുലർത്തുന്ന സമീപനത്തിൽ പെെട്ടന്നൊരു മാറ്റത്തിന് സാധ്യതയില്ല. സ്വന്തം രാജ്യം എന്നതിലപ്പുറം െഎ.എം.എഫിെൻറ താൽപര്യങ്ങളും ആഗോള സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാവും ഗീത ഗോപിനാഥ് നിർദേശങ്ങൾ നൽകുക. എങ്കിലും ആഗോളതലത്തിൽ ഒേരാ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയിൽ നിലനിൽക്കുന്ന സവിശേഷ സാഹചര്യം െഎ.എം.എഫ് പരിഗണിക്കാറുണ്ട്. ഇക്കാര്യത്തിൽ ഗീതയു സാന്നിധ്യം മൂലം ഇന്ത്യക്ക് മറ്റ് രാജ്യങ്ങളുമായി താരത്മ്യം ചെയ്യുേമ്പാൾ കൂടുതൽ ശ്രദ്ധ ലഭിക്കുെമന്ന പ്രതീക്ഷയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.