റിലയൻസിൽ വീണ്ടും വമ്പൻ നിക്ഷേപം; 6598.38 കോടി രൂപയുടെ നിക്ഷേപവുമായി ജനറൽ അറ്റ്ലാൻഡിക്
text_fieldsമുംബൈ: ആഗോള സ്വകാര്യ ഇക്വിറ്റി കമ്പനിയായ ജനറൽ അറ്റ്ലാൻഡിക് ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപത്തിനൊരുങ്ങുന്നു. 6598.38 കോടി രൂപയാണ് ജനറൽ അറ്റ്ലാൻഡിക് ജിയോ പ്ലാറ്റ്ഫോമിൽ നിക്ഷേപിക്കുക. ഇതോടെ 1.34 ശതമാനം ജിയോയുടെ ഒാഹരി ജനറൽ അറ്റ്ലാൻഡിക് സ്വന്തമാക്കും.
നാലാഴ്ചക്കുള്ളിൽ നാലാമത്തെ വമ്പൻ കമ്പനിയാണ് റിലയൻസ് ഇൻഡസ്ട്രീസിൽ നിക്ഷേപം നടത്തുന്നത്. സോഷ്യൽ മീഡിയ ഭീമൻമാരായ ഫേസ്ബുക്ക്, സ്വകാര്യ ഇക്വിറ്റി കമ്പനികളായ സിൽവർ ലേക്കും വിസ്ത ഇക്വിറ്റി പാർട്നേർസുമാണ് ജിയോയിൽ നിക്ഷേപം നടത്തിയത്.
ഇൗ നിക്ഷേപം കൂടി സാധ്യമാകുന്നതോടെ ജിയോയുടെ ഒാഹരിമൂല്യം 4.91 ലക്ഷം കോടിയായും എൻറർൈപ്രസസ് മൂല്യം 5.16 ലക്ഷം കോടിയായും ഉയരും. നിലവിൽ നാലുകമ്പനികളുടെയും നിക്ഷേപത്തിൽനിന്ന് 67,194.75 കോടി രൂപയാണ് ജിയോക്ക് ലഭിച്ചത്.
ഫേസ്ബുക്ക് 43,574 കോടി, വിസ്ത ഇക്വിറ്റി പാർട്നേർസ് 11,367 കോടി, ജനറൽ അറ്റ്ലാൻഡിക് 6598 കോടി, സിൽവർ ലേക്ക് 5656 കോടി എന്നിങ്ങനെയാണ് ജിയോയിലെ നിക്ഷേപം.
രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറിയ റിലയൻസ് ഇൻഡസ്ട്രീസിെൻറ ജിയോക്ക് 388 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. മൊബൈൽ സേവനം കൂടാതെ ജിയോ സിനിമ, ജിയോ സാവൻ തുടങ്ങിയവയും ജിേയാ പ്ലാറ്റ്ഫോമിൽ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.