ഗീത ഗോപിനാഥ് െഎ.എം.എഫ് മുഖ്യ ഉപദേശക
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയെൻറ സാമ്പത്തിക ഉപദേഷ്ടാവും മലയാളിയുമായ ഗീത ഗോപിനാഥിനെ അന്താരാഷ്ട്ര നാണയ നിധിയുടെ (എ.എം.എഫ്) മുഖ്യ സാമ്പത്തിക ഉപദേശകയായി നിയമിച്ചു. മൗരി ഒാബ്സ്റ്റ് ഫീൽഡ് ഡിസംബറിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
കണ്ണൂർ മയ്യിൽ സ്വദേശിയാണ്. ഹാർവഡ് യൂനിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം പ്രഫസറാണ് 46കാരിയായ ഗീത ഗോപിനാഥ്. കേന്ദ്ര ധനമന്ത്രാലയത്തിൽ ജി-20 രാജ്യ ഉപദേശക സമിതി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഹാർവഡിൽ ചേരുന്നതിനു മുമ്പ് ചിക്കാഗോ യൂനിവേഴ്സിറ്റിയുടെ ഗ്രാജ്വേറ്റ് സ്കൂൾ ഒാഫ് ബിസിനസിൽ അസിസ്റ്റൻറ് പ്രഫസറായിരുന്നു.
2018ൽ അമേരിക്കൻ ആർട്സ് ആൻഡ് സയൻസസ് അക്കാദമി ഫെലോ ആയി. ലോകത്തിലെ മികച്ച സാമ്പത്തിക ശാസ്ത്രജ്ഞരിൽ ഒരാളായ ഗീത പരിചയസമ്പത്തിലും നേതൃപാടവത്തിലും പ്രാഗല്ഭ്യം തെളിയിച്ചതായി െഎ.എം.എഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റിൻ ലഗാർഡ് പറഞ്ഞു നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിൽ അന്താരാഷ്ട്ര സാമ്പത്തികം, അതിസൂക്ഷ്മ സാമ്പത്തിക മേഖല, സാമ്പത്തിക നയങ്ങൾ, സാമ്പത്തിക ചാഞ്ചാട്ടം, വികസനം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.