ജി.കെ.എസ്.യുവിന് തുടക്കം; ആദ്യദിനം മികച്ച പ്രതികരണം
text_fieldsകൊച്ചി: പ്രളയക്കെടുതികളിൽനിന്ന് കേരളത്തിെൻറ വാണിജ്യരംഗം ഉണരുന്നതിെൻറ സൂചന നൽകി ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവിന് (ജി.കെ.എസ്.യു) പ്രൗഢ തുടക്കം. ആദ്യദിനമായ വ്യാഴാഴ്ച ജി.കെ.എസ്.യുവിന് മികച്ച പ്രതികരണമായിരുന്നു. വരും ദിവസങ്ങളിൽ അവധികൂടി വരുന്നതിനാൽ ആവേശകരമായ പ്രതികരണമാണ് സംഘാടകരായ കേരളത്തിലെ പത്ര, ടെലിവിഷൻ, ഒാൺലൈൻ മാധ്യമക്കൂട്ടായ്മയും വ്യാപാരി സമൂഹവും പ്രതീക്ഷിക്കുന്നത്.
മേളയിൽ പങ്കാളിയാകാൻ കൂടുതൽ വ്യാപാരികൾ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങി. ഇതിന് വ്യാപാരികൾക്ക് പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല. ജി.എസ്.ടി അംഗീകൃത വ്യാപാരികളെല്ലാം സ്വാഭാവികമായും പങ്കാളികളാകുന്ന വിധത്തിലാണ് സംഘാടനം. 1000 രൂപക്കോ അതിൽ കൂടുതലോ തുകക്ക് സാധനം വാങ്ങുേമ്പാൾ അവയും ജി.കെ.എസ്.യുവിൽ ഉൾപ്പെടും. ഉപയോക്താക്കൾ പർച്ചേസ് ബിൽ വിശദാംശങ്ങൾ സംഘാടകർക്ക് അയക്കണമെന്നുമാത്രം. ലോഗോയും ബാനറുകളും മറ്റും സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യാപാരികൾക്ക് www.gksu.in/download പോർട്ടലിൽനിന്ന് അവ ഡൗൺലോഡ് ചെയ്ത് ബാനർ തയാറാക്കാം.
ഡിസംബര്‍ 16 വരെയാണ് ജി.കെ.എസ്.യു സമ്മാനക്കാലം. ചെറിയ കടകള്‍ മുതല്‍ വലിയ വാണിജ്യ സ്ഥാപനങ്ങൾ വരെ പങ്കാളികളായ മേളയിലൂടെ നാലു കോടിയുടെ സമ്മാനങ്ങളാണ് നൽകുക. 1000 രൂപക്ക് സാധനം വാങ്ങുന്ന ആർക്കും മേളയുടെ ഭാഗമാകാം. മെഗാ നറുക്കെടുപ്പിലൂടെ ഒരു കോടിയുടെ ഫ്ലാറ്റ് ഉള്‍പ്പെടെയാണ് സമ്മാനങ്ങള്‍.
സാധനം വാങ്ങിയശേഷം ഉപഭോക്താവ് ജി.കെ.എസ്.യുവിെൻറ വാട്സ്ആപ് നമ്പറിലേക്ക് (9995811111) ‘GKSU’ എന്നുമാത്രം ടൈപ് ചെയ്ത് അയക്കണം. മറുപടിയായി പേരും വിലാസവും മൊബൈല്‍ നമ്പറും ആവശ്യപ്പെട്ടുള്ള സന്ദേശം കിട്ടും. ഫോറം പൂരിപ്പിച്ച് അയച്ചാല്‍ നറുക്കെടുപ്പില്‍ പെങ്കടുക്കാം. ഗൃഹോപകരണങ്ങള്‍, ഗിഫ്റ്റ് കാര്‍ഡ്, ഗിഫ്റ്റ് വൗച്ചർ, ഗിഫ്റ്റ് ഹാംപറുകള്‍ തുടങ്ങിയ ആകര്‍ഷക സമ്മാനങ്ങളാണ് ലഭിക്കുക. വിശദാംശങ്ങൾ www.gksu.in ൽ. വാട്സആപ് നമ്പറിലേക്ക് കാൾ സ്വീകരിക്കുന്നതല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.