നോട്ട് നിരോധനത്തിന് ശേഷം സ്വർണ്ണത്തിൽ കൈവെക്കാൻ മോദി
text_fieldsമുംബൈ: നോട്ട് നിരോധനത്തിന് പിന്നാലെ സമാനമായ വലിയ പ്രഖ്യാപനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ക ള്ളപണം ഉപയോഗിച്ച് വാങ്ങിയ സ്വർണ്ണത്തിന് നികുതിയിടാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതോടൊപ്പം കൈവ ശം വെക്കാവുന്ന സ്വർണ്ണത്തിന് പരിധി നിശ്ചയിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പാർലമെൻറിെൻറ വർഷകാല സമ് മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമം പാസാക്കുമെന്നാണ് വാർത്തകൾ.
രേഖകളില്ലാതെ വാങ്ങിയ സ്വർണ്ണത്തിന് 30 ശതമാനം നികുതിയും 3 ശതമാനം വിദ്യാഭ്യാസ സെസും ചേർത്ത് 33 ശതമാനം സർക്കാറിന് നൽകേണ്ടി വരും. പുതിയ പദ്ധതി പ്രകാരം കൈവശം വെക്കാവുന്ന സ്വർണ്ണത്തിെൻറ പരിധി സർക്കാർ നിശ്ചയിക്കും. അതിന് മുകളിൽ കണക്കിൽപ്പെടാത്ത സ്വർണ്ണം കൈവശം വെക്കുന്നവർ നികുതി ഒടുക്കേണ്ടി വരും. വിവാഹിതരായ സ്ത്രീകളുടെ നിശ്ചിത തുകക്ക് താഴെയുള്ള സ്വർണ്ണാഭരണങ്ങൾ പരിധിയിൽ നിന്ന് ഒഴിവാക്കിയേക്കും.
ധനകാര്യവകുപ്പും റവന്യു വകുപ്പും സംയുക്തമായിട്ടാവും പദ്ധതി തയാറാക്കുക. നിലവിലുള്ള ഗോൾഡ് ബോണ്ട് സ്കീം നവീകരിക്കാനും കേന്ദ്രസർക്കാറിന് പദ്ധതിയുണ്ട്. പുതിയ സ്കീം പ്രകാരം വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും നാല് കിലോ വരെ സ്വർണ്ണം വാങ്ങാം. ട്രസ്റ്റുകൾക്ക് 25 കിലോ വരെ സ്വർണ്ണം വാങ്ങാനും സാധിക്കും. കാലാവധി പൂർത്തിയാകുേമ്പാൾ അന്നത്തെ വിപണിമൂല്യത്തിലുള്ള സ്വർണ്ണം ലഭിക്കും. നേരത്തെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ േയാജനയെന്ന പേരിൽ ഇത്തരത്തിലൊരു പദ്ധതി കേന്ദ്രസർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ, അത് പൂർണ്ണമായും വിജയിച്ചിരുന്നില്ല. ഇതേ തുടർന്നാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനത്തിനുള്ള നീക്കങ്ങൾ നടക്കുന്നത്.
എന്നാൽ, ധനകാര്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥർ വാർത്ത നിഷേധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.