കേരളത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വർണത്തിെൻറ അളവിൽ വൻവർധന
text_fieldsകൊച്ചി: കേരളത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വർണത്തിെൻറ അളവിൽ വൻവർധന. മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ് എന്നീ മൂന്ന് സ്ഥാപനങ്ങളിൽ മാത്രം 263 ടൺ സ്വർണ്ണത്തിെൻറ നിക്ഷേപമുണ്ട്. സിംഗപ്പൂർ, ഒാസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ ആകെ സ്വർണ്ണ നിക്ഷേപത്തേക്കാളും കൂടുതൽ വരുമിത്.
കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കേരളത്തിലെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനമായ മുത്തുറ്റ് ഫിനാൻസിെൻറ കൈവശമുള്ള സ്വർണ്ണത്തിെൻറ അളവ് 116 ടണ്ണിൽ നിന്ന് 150 ടണ്ണായി വർധിച്ചിരുന്നു. വിദേശ രാജ്യങ്ങളായ സിംഗപ്പൂർ (124 ടൺ), സ്വീഡൻ (125.7 ടൺ), ഒാസ്ട്രേലിയ(79.9 ടൺ) എന്നീ രാജ്യങ്ങളിലെ കരുതൽ സ്വർണ്ണ നിക്ഷേപത്തേക്കാൾ കൂടുതലാണ് ഇത്.
ആഗോളതലത്തിൽ ഉൽപ്പാദിപ്പിക്കുന്ന സ്വർണ്ണത്തിെൻറ 30 ശതമാനവും ഉപയോഗിക്കുന്നത് ഇന്ത്യയാണ്. സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായാണ് ഇന്ത്യയിൽ പൊതുവിൽ വിലയിരുത്തുന്നത്. കേരളത്തിൽ എകദേശം രണ്ട് ലക്ഷം തൊഴിലാളികൾ സ്വർണ്ണ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
വേൾഡ് കൗണസിലിെൻറ കണക്കനുസരിച്ച് ലോകത്തിൽ കരുതൽ സ്വർണ്ണ നിക്ഷേപത്തിൽ 11ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 558 ടണ്ണാണ് ഇന്ത്യയുടെ കരുതൽ സ്വർണ്ണ നിക്ഷേപം. 8,134 ടണ്ണുമായി അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.