സ്വർണം പുതിയ ഉയരങ്ങളിൽ; പവന് 26,200
text_fieldsമലപ്പുറം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. ശനിയാഴ്ച പവന് 160 രൂപ കൂടി 26,200 രൂപയിലെത്തിയ വില ഞായറാഴ്ചയും ഇതേനിലയിൽ തുടർന്നു. ഗ്രാമിന് 3,275 രൂപയാണ്. ജൂലൈ 19ലെ 26,160 രൂപയായിരുന്നു ഇതുവരെയുള്ള റെക്കോഡ്. രണ്ടാഴ്ചക്കുള്ളിലാണ് വീണ്ടും റെക്കോഡ് മറികടന്നത്.
ആഗസ്റ്റ് ഒന്നിന് 25,680 രൂപയായിരുന്നു പവന് വില. മൂന്ന് ദിവസത്തിനിടെ വർധിച്ചത് 520 രൂപ. രണ്ട് മാസത്തിനിടെ സ്വർണത്തിന് 2,120 രൂപയും വർധിച്ചു. ജൂലൈയിൽ സ്വർണത്തിന് ഏറ്റവും കുറഞ്ഞത് ഒന്ന്, രണ്ട് തീയതികളിലായിരുന്നു. അന്ന് പവന് 24,920 രൂപയായിരുന്നു. കഴിഞ്ഞ ജനുവരി ഒന്നിന് സ്വർണത്തിന് 23,440 രൂപയായിരുന്നു. അതിനുശേഷം പവന് 2,700ലേറെ രൂപയാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് വില കൂടിയതും രൂപയുടെ മൂല്യത്തിൽ വന്ന മാറ്റവുമാണ് കേരളത്തിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഞായറാഴ്ച ഔൺസിന് 1,441 ഡോളറാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.