പവന് 31280; സ്വർണം ഉയരങ്ങളിലേക്ക്
text_fieldsകൊച്ചി: പുതിയ ഉയരങ്ങൾ താണ്ടി സ്വർണ വില കുതിക്കുന്നു. ഇന്ന് രാവിലെ 10 മണിക്ക് 240 രൂപ വർധിച്ച് 31,120 രൂപയായിരുന്നു. ഒരുമണിക്കൂർ പിന്നിട്ടപ്പോൾ വീണ്ടും 160 രൂപ കൂടി പവന് 31280 രൂപയായി. ഗ്രാമിന് 3910 രൂപ. സർവകാല റെക്കോഡ് വിലയാണിത്. ചൊവ്വാഴ്ച 30400 രൂപയായിരുന്നു പവന്. തൊട്ടടുത്ത ദിവസം 280 രൂപയും വ്യാഴാഴ്ച 200 രൂപയും കൂടി. മൂന്നുദിവസം െകാണ്ട് കൂടിയത് 880 രൂപ. വരുംദിവസങ്ങളിലും വിലവർധിക്കാനാണ് സാധ്യത.
സാധാരണക്കാർക്ക് ആശങ്ക; നിക്ഷേപകർക്ക് ആഘോഷം
പൊള്ളുന്ന വിലയിൽ പകച്ചുനിൽക്കുകയാണ് കല്യാണവീടുകൾ. സാധാരണ ഡിസൈനിലുള്ള 10 പവൻ ആഭരണം വാങ്ങണമെങ്കിൽ മൂന്നര ലക്ഷത്തിനും നാലുലക്ഷത്തിനും ഇടയിൽ ചെലവുവരും. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് അൽപം ആശ്വാസമുണ്ടാവുക.
അതേസമയം, ആഗോളതലത്തിൽ നിക്ഷേപകർ സ്വർണ വില വർധനവിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. കൊറോണയെ തുടർന്ന് തകർന്ന ഓഹരി വിപണിയിൽനിന്ന് വമ്പൻമാർ തങ്ങളുടെ നിക്ഷേപം സ്വർണത്തിലേക്ക് മാറ്റുകയാണിപ്പോൾ. ഇതും വില വർധനവിന് കാരണമായി മാറുന്നുണ്ട്. രൂപയുടെ വിനിമയ നിരക്ക് ദുർബലമാകുന്നത് ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. യു.എസ് ഡോളറുമായി 71.98 ആണ് രൂപയുടെ വിനിമയ മൂല്യം.
ഈ വർഷം കൂടിയത് 2280 രൂപ
ജനുവരി ഒന്നിന് ഗ്രാമിന് 3625 രൂപയും പവന് 29000 രൂപയുമായിരുന്നു സ്വർണ വില. പിന്നീട് ഇതുവരെ കുറഞ്ഞിട്ടില്ല. 52 ദിവസം െകാണ്ട് ഗ്രാമിന് 285 രൂപയും പവന് 2280 രൂപയും വർധിച്ചു. അന്താരാഷ്ട്ര വിപണിയിലും കഴിഞ്ഞ ഏഴ് വർഷത്തെ ഉയർന്ന വിലയിലാണ് സ്വർണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.