Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതിളക്കം...

തിളക്കം തിരിച്ചുപിടിക്കുമോ; മഞ്ഞലോഹം?

text_fields
bookmark_border
തിളക്കം തിരിച്ചുപിടിക്കുമോ; മഞ്ഞലോഹം?
cancel

പത്ത്​ ഗ്രാം സ്വർണം നിക്ഷേപം എന്ന നിലയിൽ കൈയിൽവെച്ചവർക്ക്​ കഴിഞ്ഞവർഷമുണ്ടായ ലാഭം 714 രൂപ
സ്വർണത്തിന്​ പുതിയ സാമ്പത്തികവർഷം നല്ലകാലമാണോ? കഴിഞ്ഞവർഷത്തെ ക്ഷീണം മാറ്റാൻ മഞ്ഞലോഹത്തിന്​ ഇൗ വർഷം കഴിയുമോ? മികച്ച നിക്ഷേപ മാർഗമെന്ന ഖ്യാതി തിരിച്ചുപിടിക്കാനാകുമോ?

നിക്ഷേപകർക്കിടയിലും വ്യാപാരികൾക്കിടയിലും ഉയരുന്ന ചോദ്യങ്ങളാണിവ​. 2018 കലണ്ടർ വർഷത്തിലെ ആദ്യ രണ്ടുമാസം നൽകുന്നത്​ ശുഭസൂചനയാണെന്ന്​ വ്യാപാര രംഗത്തുള്ളവർ പറയുന്നു. ഒപ്പം, നികുതി വ്യവസ്​ഥയിലെ സങ്കീർണതകൾ ശുഭപ്രതീക്ഷയിൽ കരിനിഴൽ വീഴ്​ത്തു​േമാ എന്ന ആശങ്കയുമുണ്ട്​.
നിക്ഷേപം എന്ന നിലക്ക്​ 2017 സ്വർണത്തിന്​ തിളക്കമുള്ള വർഷമായിരുന്നില്ല. പ്രതീക്ഷയനുസരിച്ച്​ വില ഉയർന്നില്ല എന്നതാണ്​ നിക്ഷേപകരെ സ്വർണത്തിൽ നിന്ന്​ അകറ്റിയത്​. കഴിഞ്ഞവർഷം ജനുവരിയിൽ സ്വർണവില പത്ത്​ ഗ്രാമിന്​ 27,445 രൂപയായിരുന്നു. വർഷാവസാനം ആയപ്പോൾ ഇത്​ 28,159 എന്ന നിലയിലേക്ക്​ ഉയർന്നു.

അതായത്​, പത്ത്​ ഗ്രാം സ്വർണം നിക്ഷേപം എന്ന  നിലയിൽ ഒരുവർഷം മുഴുവൻ കൈയിൽവെച്ചയാൾക്ക്​ വർഷാവസാനമുണ്ടായ ലാഭം 714 രൂപ മാത്രം. 2015ലെ പോലെ നഷ്​ടം വന്നില്ല എന്ന്​ ആശ്വസിക്കാം. 2012ൽ വില കുതിച്ചുയരുന്ന കാലത്താണ്​ ആഭരണം എന്നതിലുപരി നിക്ഷേപം എന്ന നിലക്ക്​ പലരും സ്വർണത്തെ സമീപിച്ച്​ തുടങ്ങിയത്​. സ്വർണ നാണയങ്ങളും മറ്റുമായി പലരും സമ്പാദ്യം സൂക്ഷി​ക്കാൻ തുടങ്ങി. പ്രവണത മനസിലാക്കിയ  ജ്വല്ലറികൾ മാത്രമല്ല, ധനകാര്യ സ്​ഥാപനങ്ങളും സ്വർണ നാണയ വിൽപനയുമായി അന്ന്​ രംഗത്തിറങ്ങി. 2012 ​െസപ്​​റ്റംബര്‍ 14ന്​ സ്വർണവില റെക്കോഡ്​ കുറിച്ചു; ഗ്രാമിന്​ 3020 രൂപ എന്ന നിലയിൽ. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ കഷ്​ടകാലമായിരുന്നു. 2015 ആഗസ്​റ്റിൽ വില 2340 എന്ന നിലയിലേക്ക്​  കൂപ്പുകുത്തി. തൊട്ടടുത്തത്​ വില ഉയരുന്ന വർഷമായിരുന്നു. 2016 ആഗസ്​റ്റിൽ ഗ്രാമിന്​ 2830 രൂപ എന്ന നിലയിലെത്തി. 2017ൽ വീണ്ടും ഇടിഞ്ഞു. 2745ലേക്ക്​. എന്നാൽ, പുതിയ വർഷം തുടക്കത്തിൽ 2830 എന്ന നിലയിലേക്ക്​ വീണ്ടും ഉയരുകയും ചെയ്​തു. അമേരിക്കൻ ഡോളർ ശക്​തിപ്പെടാത്തിടത്തോളം പുതിയ വർഷത്തിൽ പ്രതീക്ഷക്ക്​ വകയുണ്ടെന്ന നിഗമനത്തിലാണ്​ സ്വർണത്തെ നിക്ഷേപമായി കാണുന്നവർ. 

ഇന്ത്യയിൽ ചതിച്ചത്​ ജി.എസ്​.ടി
2016 നവംബർ എട്ടിലെ നോട്ട്​ നിരോധന ആഘാതത്തിൽ നിന്ന്​ തിരിച്ചുകയാറാൻ കഴി​യുമെന്ന പ്രതീക്ഷയിലായിരുന്നു 2017ൽ സ്വർണ വിപണി തുടങ്ങിയത്​. വർഷത്തി​​െൻറ ആദ്യപകുതിയിൽ പ്രതീക്ഷക്ക്​ അനുസരിച്ച ചലനങ്ങൾ വിപണിയിലുണ്ടാവുകയും  ചെയ്​തു. എന്നാൽ, രണ്ടാം പകുതിയിൽ ജി.എസ്​.ടി ചതിച്ചു. ജി.എസ്​.ടി നടപ്പാക്കിയ ജൂലൈ ഒന്നിന്​ മുമ്പുവരെ സ്വർണത്തിന്​ 1.2 ശതമാനം മാത്രമായിരുന്നു വിൽപന നികുതി. അതുതന്നെ നൽകാൻ പലരും മടിച്ചു. നികുതി ഒഴിവാക്കുന്നതിനായി മിക്ക ഉപഭോക്​താക്കളും ബില്ല്​ ഇല്ലാതെ സ്വർണം വാങ്ങുന്നത്​ ശീലമാക്കുകയും ചെയ്​തിരുന്നു. ജി.എസ്​.ടി വന്നതോടെ സ്വർണ നികുതി ഒറ്റയടിക്ക്​ ഇരട്ടിയിലേറെയായി. 

മൂന്ന്​ ശതമാനമാണ്​ സ്വർണത്തി​ന്മേലുള്ള ജി.എസ്​.ടി. ഇത്​ കൂടാതെ, രണ്ടുലക്ഷം രൂപക്കും മറ്റും സ്വർണം  വാങ്ങുന്നവർ പാൻ നമ്പർ, പണത്തി​​െൻറ ഉറവിടം സംബന്ധിച്ച രേഖ തുടങ്ങിയവ നൽകുകയും വേണം. ഇതോടെ സ്വർണ വിപണി വീണ്ടും മങ്ങി. ഉറവിടം വ്യക്​തമാക്കൽ, പാൻ നമ്പർ നൽകൽ പോലുള്ള നിബന്ധനകൾ ചെറുകിട, ഇടത്തരം ഉപഭോക്​താക്കളെ സ്വർണ വിപണിയിൽ നിന്ന്​ അകറ്റി​. ചെറുകിട വ്യാപാരികളെയാണ്​ ഇത്​ ഏറെ വലച്ചത്​. ഇന്ത്യയിലെ മൊത്തം സ്വർണ വിപണിയുടെ മൂന്നിൽ രണ്ടുഭാഗവും ചെറുകിട സ്വർണ വ്യാപാരികൾ വഴിയാണ്​ എന്നാണ്​ വേൾഡ്​ ഗോൾഡ്​ കൗൺസിൽ  വിശദീകരിക്കുന്നത്​. ഇതൊക്കെയായിട്ടും 2016നെ അപേക്ഷിച്ച്​ കഴിഞ്ഞ വർഷം സ്വർണാഭരണ വിൽപനയിൽ 12 ശതമാനത്തി​​െൻറ വർധനവുണ്ടായി എന്നാണ്​ കണക്ക്​.

െചെന കഴിഞ്ഞാൽ ലോകത്ത്​ ഏറ്റവുമധികം സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്​. ഇൗ വർഷം ഇന്ത്യയിലെ സ്വർണ ഉപഭോഗം 700^800 ടൺ ആയിരിക്കുമെന്നാണ്​ വേൾഡ്​ ഗോൾഡ്​ കൗൺസിൽ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഇത്​ 727 ടൺ ആയിരുന്നു. കഴിഞ്ഞ പത്ത്​ വർഷത്തെ കണക്കിൽ പ്രതിവർഷ ശരാശരി സ്വർണ ഉപഭോഗം 840 ടൺ ആയിരുന്നു. ജി.എസ്​.ടി നിരക്കിൽ കാര്യമായ മാറ്റം വിപണി പ്രതീക്ഷിക്കുന്നില്ല. എങ്കിലും ഇൗ വർഷം ആഭരണ വിൽപനയിൽ 10 ശതമാനത്തി​​െൻറയെങ്കിലും വർധന പ്രതീക്ഷിക്കുന്നുണ്ട്​. 

നികുതി വർധിച്ചു; കള്ളക്കടത്തും
ഇന്ത്യയിൽ സ്വർണത്തി​​െൻറ വിൽപന നികുതിയും ഇറക്കുമതിച്ചുങ്കവും ഉയർന്ന്​ നിൽക്കുന്നതിനാൽ കള്ളക്കടത്ത്​ സമീപകാലത്തായി വർധിച്ചിരിക്കുകയാണ്​. 2013ന്​ ശേഷമാണ്​ കള്ളക്കടത്ത്​ പ്രവണത ഗണ്യമായി വർധിച്ചതെന്നാണ്​ വിലയിരുത്തൽ. 2013ൽ സ്വർണത്തിന്​ 10 ശതമാനം ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയ ശേഷമാണിത്​. സ്വർണ കള്ളക്കടത്ത്​  നിരുത്സാഹപ്പെടുത്തുന്നതിനായി ഇറക്കുമതിച്ചുങ്കം ആറ്​ ശതമാനമെങ്കിലുമാക്കി കുറക്കണമെന്ന്​ കഴിഞ്ഞ കേന്ദ്ര ബജറ്റിന്​ മുന്നോടിയായുള്ള ചർച്ചയിലും സ്വർണ വ്യാപാരി സംഘടന പ്രതിനിധികൾ ​ധനമന്ത്രിയോട്​ അഭ്യർഥിച്ചിരുന്നു. പക്ഷേ, പരിഗണിക്കപ്പെട്ടില്ല. 2016ൽ 120 ടൺ സ്വർണം രാജ്യത്തേക്ക്​ നികുതിവെട്ടിച്ച്​ അനധികൃതമായി കൊണ്ടുവന്നിട്ട​ുണ്ടെന്നാണ്​ വേൾഡ്​ ഗോൾഡ്​ കൗൺസിൽ കണക്ക്​. 

രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം ദിന​േന്താറും കള്ളക്കടത്ത്​ സ്വർണം പിടികൂടുന്നത്​ വർധിച്ചിട്ടുണ്ട്​. ഇതോടെ കള്ളക്കടത്ത്​ സംഘങ്ങൾ ബദൽ മാർഗങ്ങൾ തേടി. ഡൽഹിയിൽ ശ്രദ്ധയിൽപെട്ടത്​ ചൈനക്കാരെ ഉപയോഗിച്ചുള്ള കള്ളക്കടത്താണ്​. നാലുകിലോ സ്വർണം ബാറുകളാക്കി പോക്കറ്റിൽ ഒളിപ്പിച്ച്​ കടത്താൻ ശ്രമിച്ചതിനാണ്​ ചൈന പൗരൻ പിടിയിലായത്​. നേരിട്ട്​ സ്വർണക്കടത്ത്​ ബുദ്ധിമുട്ടായതോടെ മ്യാന്മറിലെത്തിച്ച്​ അതിർത്തികടത്തി ട്രെയിൻ മാർഗം സ്വർണം കടത്തുന്നതും ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. ഇറക്കുമതി തീരുവ വെട്ടിച്ച്​ സ്വർണം ഇന്ത്യയിലെത്തിച്ച്​ ജി.എസ്​.ടിയും വെട്ടിച്ച്​ ആഭരണങ്ങളാക്കി വിൽപന നടത്തുന്ന സംഘങ്ങളും  ഏറെയാണ്​. 

സ്വർണക്കള്ളക്കടത്തിന്​ നിലവിലുള്ള പിഴ ശിക്ഷ തീരെ അപര്യാപ്​തമാണ്​. അതിനാലാണ്​ കള്ളക്കടത്തിന്​ പിടിയിലാകുന്നവർ പിഴയടച്ച്​  രക്ഷപ്പെട്ടശേഷം വീണ്ടും ഇത്​ ആവർത്തിക്കുന്നത്​. ഇൗ സാഹചര്യത്തിൽ പാസ്​പോർട്ട്​ പിടിച്ചെടുക്കുക എന്നതാണ്​ ഫലപ്രദമായ വഴിയെന്ന്​​ കസ്​റ്റംസ്​ വിദേശ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്​. തുടർച്ചയായി കള്ളക്കടത്ത്​ കേസുകളിൽപെടുന്നവർക്ക്​ പാസ്​പോർട്ട്​ പിടിച്ചെടുക്കലിന്​ മുന്നോടിയായുളള കാരണം കാണിക്കൽ നോട്ടീസ്​ നൽകാനാണ്​ വിദേശകാര്യ മന്ത്രാല​യത്തോട്​ അഭ്യർഥിച്ചിരിക്കുന്നത്​​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstpricemalayalam news
News Summary - Gold rate decrease issue-Business news
Next Story