സ്വർണ്ണവില റെക്കോർഡിൽ
text_fieldsന്യൂഡൽഹി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. ഗ്രാമിന് 40 രൂപ വർധിച്ച് 3540 രൂപയാണ് ശനിയാഴ്ചത്തെ വില. പവ ന് 28,320 രൂപയിലാണ് വ്യാപാരം. സർവകാല റെക്കോർഡാണ് സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്.
ആഗസ്റ്റ് മാസം പവന് 25,680 രൂപയില്‍ തുടങ്ങിയിരുന്ന വില വെറും 24 ദിവസത്തിനകം 2,550 രൂപ വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ കുറവുണ്ടായെങ്കിലും പിന്നീടങ്ങോട്ട് വില താഴാതെ മുന്നേറുകയയായിരുന്നു. ഉൽസവ സീസൺ കൂടി വരുന്നതോടെ സ്വർണ്ണവില ഇനിയും ഉയരാനാണ് സാധ്യത.
ഡോളറിനെതിരായി രൂപയുടെ വിനിമയമൂല്യം താഴ്ന്നിരുന്നു. സ്വർണ്ണവില ഉയരാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. ഇതിനൊപ്പം ഇന്ത്യൻ ഓഹരി വിപണികളും സമ്മർദ്ദത്തിലാണ്. പലരും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തെ പരിഗണിക്കുന്നുവെന്നതും വില വർധനവിന് കാരണമാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.