Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യൻ സമ്പദ്​വ്യവസ്ഥ...

ഇന്ത്യൻ സമ്പദ്​വ്യവസ്ഥ തകർന്നടിയും; വളർച്ചാ നിരക്ക്​ 1.6 ശതമാനമാകും

text_fields
bookmark_border
narendra-modi
cancel

ന്യൂഡൽഹി: ഇന്ത്യയുടെ വളർച്ചാ നിരക്കിൽ വൻ കുറവുണ്ടാകുമെന്ന്​ പ്രവചിച്ച്​ റേറ്റിങ്​ ഏജൻസിയായ ഗോൾഡ്​മാൻ സാചസ ്​. 1.6 ശതമാനമായി വളർച്ചാ നിരക്ക്​ കുറയുമെന്നാണ്​ പ്രവചനം. 400 ബേസിക്​ പോയിൻറി​​​െൻറ കുറവാണ്​ ഉണ്ടാവുക.

ലോക് ​ഡൗൺ മൂലം ഇന്ത്യയുടെ വലിയൊരു വിഭാഗം സാമ്പത്തിക പ്രവർത്തനങ്ങളും നിലച്ചിട്ടുണ്ട്​. ഇതിനാലാണ്​ വളർച്ചയിൽ 220 ബേസിക്​ പോയിൻറി​​​െൻറ കുറവ്​ വരുത്തിയത്​​. ആഗോള വളർച്ചയിലെ ഇടിവ്​ മൂലം 150 ബേസിക്​ പോയിൻറി​​​െൻറ കുറവുണ്ടാകുമെന്നും ഗോൾഡ്​മാൻ സാചസ്​ അറിയിച്ചു. ആർ.ബി.ഐ പലിശ നിരക്കിൽ 50 ബേസിക്​ പോയി​ൻറി​​​െൻറ കുറവ്​ വരുത്തുമെന്നും സാചസ്​ വ്യക്​തമാക്കിയിട്ടുണ്ട്​.

സാമ്പത്തിക വർഷത്തി​​​െൻറ ആദ്യ രണ്ട്​ ​പാദങ്ങളിൽ കോവിഡ്​ ഇന്ത്യക്ക്​ വെല്ലുവിളിയാകും. മൂന്നാം പാദം മുതൽ സമ്പദ്​വ്യവസ്ഥ കരകയറും. കോവിഡ്​ 19 വൈറസ്​ ബാധ മറികടക്കാൻ നരേന്ദ്രമോദി പ്രഖ്യാപിച്ച രക്ഷാപാക്കേജ്​ ആകെ ജി.ഡി.പിയുടെ 0.8 ശതമാനം മാത്രമാണ്​.

പലിശനിരക്കുകൾ കുറക്കാനുള്ള ആർ.ബി.ഐ തീരുമാനം ജി.ഡി.പിയുടെ 3.2 ശതമാനം പണം വിപണിയിലേക്ക്​ എത്തിച്ചിരുന്നു. ഇതുകൊണ്ട്​ മാത്രം പ്രതിസന്ധി മറികടക്കാനാവില്ലെന്ന സൂചനകളാണ്​ ഗോൾഡ്​മാൻ സാചസ്​ നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newscovid 19lock down
News Summary - Goldman Sachs Estimates India's GDP Growth Rate at 1.6%-Business news
Next Story