സാമ്പത്തിക പരിഷ്കാരങ്ങൾക്ക് വിട; ഇനി ജനകീയപദ്ധതികളുടെ കാലം
text_fieldsന്യൂഡൽഹി: ഗുജറാത്തിൽ ബി.ജെ.പി ആറാം തവണയും അധികാത്തിലെത്തുമെന്നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. പക്ഷേ ഗുജറാത്ത് ബി.ജെ.പിക്ക് ഒരു ഷോക്ക് ട്രീറ്റ്മെൻറാണ് നൽകിയത്. പല മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോൺഗ്രസ് കാഴ്ചവെച്ചത്. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും രാഷ്ട്രീയ വിജയം നേടാൻ സാധിച്ചുവെന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നിർണായക മാറ്റങ്ങളുണ്ടാക്കുക ഇന്ത്യയിലെ സമ്പദ്വ്യവസ്ഥയിലായിരിക്കും. ജി.എസ്.ടി, നോട്ട് പിൻവലിക്കൽ തുടങ്ങിയ തീരുമാനങ്ങൾ ബി.ജെ.പിയെ സംബന്ധിച്ചടിത്തോളം ഒരു ചൂതാട്ടമായിരുന്നു. എന്നാൽ, തീരുമാനം നേരിട്ട് ബാധിച്ച സൂറത്തിൽ വലിയ പ്രശ്നമുണ്ടായില്ലെങ്കിലും ജനങ്ങളിൽ എതിർപ്പുയരുന്നത് ബി.ജെ.പി പരിഗണിക്കുമെന്ന് ഉറപ്പാണ്. ഗുജറാത്തിൽ കഴിഞ്ഞ വർഷം നേടിയ 115ൽ കൂടുതൽ സീറ്റ് നേടി അധികാരത്തിലെത്തുമെന്നായിരുന്നു ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ സീറ്റുകൾ നിലനിർത്താൻ ബി.ജെ.പിക്ക് സാധിച്ചില്ല.
നിലവിലെ സാഹചര്യത്തിൽ ജി.എസ്.ടി, നോട്ട് പിൻവലിക്കൽ േപാലുള്ള വലിയ പരിഷ്കാരങ്ങൾക്ക് ബി.ജെ.പി മുതിരില്ല എന്നാണ് സൂചന. അത്തരം പരിഷ്കാരങ്ങളുമായി മുന്നോട്ട് പോയാൽ 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ അത് തിരിച്ചടിയാവുമെന്ന് മോദിക്കും കൂട്ടർക്കും അറിയാം. ഗുജറാത്തിൽ വൻ വിജയമുണ്ടായിരുന്നെങ്കിൽ വരുന്ന ബജറ്റിൽ കൂടുൽ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രഖ്യാപിക്കാൻ ജെയ്റ്റ്ലിക്ക് അത് കരുത്ത് പകർന്നേനെ. ഇനി ജനകീയ പദ്ധതികൾ പ്രഖ്യാപിച്ച് ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് മുഖം രക്ഷിക്കാനുള്ള ശ്രമമായിരിക്കും ബി.ജെ.പി നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.