സാമ്പത്തിക വളർച്ചയിൽ ഇടിവ്; നോട്ട് പിൻവലിക്കൽ മൂലമല്ലെന്ന് കേന്ദ്രസർക്കാർ
text_fieldsമുംബൈ: രാജ്യത്തെ സാമ്പത്തിക വളർച്ച നിരക്ക് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തുമെന്ന് കേന്ദ്ര സർക്കാർ. നോട്ട് പിൻവലിക്കൽ മൂലം സാമ്പത്തിക രംഗത്ത് ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഗണിക്കാതെയുള്ള കണക്കുകളാണ് സർക്കാർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. നോട്ട് പിൻവലിക്കൽ രാജ്യത്തെ സാമ്പത്തിക രംഗത്ത് ഒരു പ്രത്യാഘാതവും ഉണ്ടാക്കിയില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. വളർച്ച നിരക്ക് കുറയുന്നത് സ്വഭാവികമാണെന്നാണ് കേന്ദ്രസർക്കാറിെൻറ വാദം.
ആകെ ആഭ്യന്തര ഉൽപ്പാദനം 7.1 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നാണ് കേന്ദ്രസർക്കാർ കണക്കാക്കുന്നത്. എന്നാൽ 18 സാമ്പത്തിക വിദഗ്ധരുടെ സഹയാത്തോടെ ബ്ലുബർഗ് നടത്തിയ സർവേയിൽ വളർച്ച നിരക്ക് 7 ശതമനാത്തിനും താഴെയെത്തുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം 7.7 ശതമാനം വരെയായിരുന്നു വളർച്ച നിരക്ക്.
നവംബർ 8ാം തിയ്യതിയാണ് 500, 1000 രൂപയുടെ നോട്ടുകൾ കേന്ദ്രസർക്കാർ അസാധുവാക്കിയത്. തീരുമാനം രാജ്യത്തെ സാമ്പത്തിക മേഖലയെ ബാധിച്ചിരുന്നു. റിയൽ എസ്റ്റേറ്റ്, കാർഷിക മേഖല, വ്യവസായ മേഖല എന്നിവയിൽ ഇൗ വർഷം ഉയർന്ന വളർച്ച നിരക്ക് സർക്കാർ ലക്ഷ്യമിട്ടിരുന്നു. എന്നാൽ നോട്ട് പിൻവലിക്കലിെൻറ പശ്ചാത്തലത്തിൽ ഇത് സാധ്യമാവില്ലെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.