പൊതുമേഖല ബാങ്കുകൾക്ക് 2.11 ലക്ഷം കോടിയുടെ പദ്ധതി
text_fieldsന്യൂഡൽഹി: അടുത്ത രണ്ടുവർഷംകൊണ്ട് പൊതുമേഖലബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്താൻ 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. റോഡ്വികസനത്തിന് 2022 വരെ 5.35 ലക്ഷം കോടി രൂപയുടെ പൊതു-സ്വകാര്യനിക്ഷേപം വേണ്ടിവരുന്ന ഭാരത്മാല പദ്ധതിക്കും മന്ത്രിസഭയോഗം അംഗീകാരം നൽകി.
കിട്ടാക്കടം കുമിഞ്ഞു കൂടിയ ബാങ്കുകളുടെ മൂലധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനും നിക്ഷേപം പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് സർക്കാർ മുന്നോട്ടുവെച്ച കർമരേഖയിൽ ഒന്ന്. മൂലധന അടിത്തറ മെച്ചപ്പെടുത്തുന്നതിന് 1.35 ലക്ഷം കോടി രൂപയുടെ ബോണ്ട് ഇറക്കും. ബജറ്റിൽ നിന്ന് വിപണി സഹായമായും 76,000 കോടി രൂപ സർക്കാർ നൽകും. സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവൻകൂർ അടക്കം അഞ്ചുബാങ്കുകൾ എസ്.ബി.െഎയിൽ ലയിപ്പിച്ചതിനുപിന്നാലെയാണ് പൊതുമേഖലബാങ്കുകളുടെ സ്ഥിതി മെച്ചപ്പെടുത്താനുള്ള പദ്ധതി. മൂലധന സ്ഥിതി മെച്ചപ്പെടുത്തുന്നതിനുപിന്നാലെ പരിഷ്കരണ നടപടികളും ഉണ്ടാകുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കിട്ടാക്കടം ശ്വാസംമുട്ടിക്കുന്നതിനാൽ പുതിയ വായ്പ കൊടുക്കാൻ പ്രയാസപ്പെടുന്ന പൊതുമേഖലബാങ്കുകൾക്ക് കൂടുതൽ വായ്പ നൽകാനും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് ധനമന്ത്രി വിശദീകരിച്ചു. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വായ്പസഹായത്തിൽ ഉൗന്നൽ നൽകും. 21 പൊതുമേഖലബാങ്കുകൾക്ക് 9.5 ലക്ഷം കോടി രൂപയുടെ നിഷ്ക്രിയ ആസ്തിയുണ്ട്. ബാങ്കുകളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനൊപ്പം ആഗോളതലത്തിൽ മത്സരക്ഷമത നേടുന്നതിനും പുതിയ പദ്ധതി ലക്ഷ്യമിടുന്നു. 2022 വരെ 5.35 ലക്ഷം കോടി മുതലിറക്കുന്ന ഭാരത്മാല പദ്ധതി പ്രധാനനഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ്. ചെലവിെൻറ പകുതി സ്വകാര്യനിക്ഷേപമായും ബാക്കി റോഡ്നിധിയിൽ നിന്നുമായി സമാഹരിക്കാനാണ് ഉദ്ദേശ്യം. അഞ്ചുവർഷത്തിനുള്ളിൽ 25,000 കിലോമീറ്റർ ദേശീയപാത നിർമിക്കുന്നതിനാണ് അനുമതി. കൊച്ചിയെ മുംബൈയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും ഭാരത്മാലയുടെ ഭാഗമാണ്. പണി പൂർത്തിയാകുേമ്പാൾ കൊച്ചിയിൽ നിന്ന് റോഡുമാർഗം മുംബൈയിലേക്കുള്ള യാത്രയിൽ അഞ്ചുമണിക്കൂറിെൻറ ലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.