Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറെയിൽവേയും...

റെയിൽവേയും സ്വകാര്യവൽക്കരിക്കുന്നു; 100 റൂട്ടുകളിൽ പ്രൈവറ്റ്​ ട്രെയിനുകൾ

text_fields
bookmark_border
train
cancel

ന്യൂഡൽഹി: റെയിൽവേയുടെ സ്വകാര്യവൽക്കരണത്തിന്​ അതിവേഗ നടപടികളുമായി നരേ​ന്ദ്രമോദി സർക്കാർ മുന്നോട്ട്​. തേജസ്​ ട്രെയിൻ സ്വകാര്യവൽക്കരിച്ചതിന്​ പിന്നാലെ കൂടുതൽ റൂട്ടുകളിൽ ​പ്രൈവറ്റ്​ ട്രെയിൻ സർവീസ്​ ആരംഭിക്കാനാണ്​ റെയിൽവേയുടെ പദ്ധതി.

100 റൂട്ടുകളിൽ 150ഓളം സ്വകാര്യ പാസഞ്ചർ ട്രെയിനുകൾ സർവീസ്​ നടത്താൻ അനുമതി നൽകാനാണ്​ സർക്കാർ നീക്കം. അടുത്ത മാസം നടക്കുന്ന കേന്ദ്രസർക്കാർക്കറി​​െൻറ പബ്ലിക്​ പ്രൈവറ്റ്​ പാർട്​നർഷിപ്പ്​ അപ്രൈസൽ കമ്മിറ്റിയുടെ യോഗത്തിൽ ഇക്കാര്യം ചർച്ചക്ക്​ വരുമെന്നാണ്​ റിപ്പോർട്ടുകൾ.

റെയിൽവേ അധികൃതർ നീതി ആയോഗ്​ സി.ഇ.ഒ അമിതാഭ്​ കാന്തുമായി​ നടത്തിയ കൂടിക്കാഴ്​ചയിൽ ഇക്കാര്യം ചർച്ചയായി. സ്വകാര്യവൽക്കരണത്തിലൂടെ ഏകദേശം 22,500 കോടി സ്വരൂപിക്കാനാവുമെന്നാണ്​ റെയിൽവേയുടെ വിലയിരുത്തൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsindian railwayprivatisationmalayalam news
News Summary - Government inches closer to leasing out 100 train routes-Business news
Next Story