Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപ്രതിസന്ധി തീർക്കാൻ...

പ്രതിസന്ധി തീർക്കാൻ ബാങ്കുകൾക്ക്​ 83,000 കോടി കൂടി നൽകും- അരുൺ ജെയ്​റ്റ്​ലി

text_fields
bookmark_border
jaitily
cancel

ന്യൂഡൽഹി: പ്രതിസന്ധിയിലായ പൊതുമേഖല ബാങ്കുകളെ കരകയറ്റാൻ 83,000 കോടി കൂടി ​ നൽകുമെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ ്​ലി. കുറച്ച്​ മാസങ്ങൾക്കുള്ളിൽ ബാങ്കുകൾക്ക്​ തുക നൽകുമെന്ന്​ ജെയ്​റ്റ്​ലി അറിയിച്ചു. ഇൗ സാമ്പത്തിക വർഷത്തി ൽ തന്നെ പണം നൽകുമെന്നും ജെയ്​റ്റ്​ലി വ്യക്​തമാക്കി.

ബാങ്കുകൾക്ക്​ രണ്ടാം ഗഡുവായി 41,000 കോടി രൂപ നൽകാൻ പാർലമ​​െൻറി​​​െൻറ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു. ഇതോ​ട​ു കൂടി 1.06 ലക്ഷം കോടി ഇൗ സാമ്പത്തിക വർഷം ബാങ്കുകൾക്കായി കേന്ദ്രസർക്കാർ നൽകും.ബാങ്ക​ുകളുടെ വായ്​പ നൽകുന്നതിനുള്ള ശേഷി വർധിപ്പിക്കുന്നതിനായാണ്​ പണം നൽകുന്നതെന്ന്​ ജെയ്​റ്റ്​ലി വ്യക്​തമാക്കിയിട്ടുണ്ട്​. ബാങ്കുകളുടെ കിട്ടാകടത്തി​​​െൻറ ബാധ്യത കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കിട്ടാകടം മൂലം പ്രതിസന്ധിയിലായ ബാങ്കുകളെ രക്ഷിക്കുന്നതിനായാണ്​ സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചതെന്ന ആരോപണങ്ങൾ ശക്​തമാണ്​. ഇതിനിടെയാണ്​ കേന്ദ്രസർക്കാർ വീണ്ടും പൊതുമേഖല ബാങ്കുകൾക്ക്​ പണം നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psbarun jaitilymalayalam news
News Summary - Government to infuse Rs 83,000 crore in PSBs in next few months: Arun Jaitley-Business news
Next Story