സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും– ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. വളർച്ച നിരക്ക് മൂന്ന് വർഷത്തിനിടയിലെ താഴ്ന്ന നിരക്കായ 5.7 ശതമാനത്തിലേക്ക് എത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ജെയ്റ്റ്ലിയുടെ പ്രഖ്യാപനം.
എല്ലാ സാമ്പത്തിക സൂചികകളും സർക്കാർ പരിശോധിക്കുന്നണ്ട്. സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കൂടുതലായി എന്തെങ്കിലും ചെയ്യണമെങ്കിൽ അത് ചെയ്യും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് താനല്ല. പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ച് വേണ്ട നടപടികളിലെടുക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ ഇന്ത്യയുടെ വളർച്ച നിരക്ക് 5.7 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയെന്ന പദവി ഇന്ത്യക്ക് ഇതുമൂലം നഷ്ടപ്പെട്ടിരുന്നു. നോട്ട് പിൻവലിക്കലും ജി.എസ്.ടിയുമാണ് ഇന്ത്യയുടെ വളർച്ച നിരക്ക് കുറച്ചതെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.