റിേട്ടണിലെ തെറ്റുതിരുത്താൻ ജി.എസ്.ടി വ്യവസ്ഥയിൽ ഇളവ്
text_fieldsന്യൂഡൽഹി: വ്യാപാരികൾ സമർപ്പിച്ച പ്രതിമാസ റിപ്പോർട്ടിലെ അപാകതകൾ തിരുത്താൻ കേന്ദ്ര ധനമന്ത്രാലയം അവസരം നൽകുന്നു. ഇതിനായി ജി.എസ്.ടി വ്യവസ്ഥകളിൽ ഇളവ് അനുവദിച്ചു. തുടക്കത്തിൽ അപാകതയോടെ ഫയൽചെയ്ത റിേട്ടണിലെ തെറ്റുതിരുത്താനും ഭാവിയിൽ ഉണ്ടായേക്കാവുന്ന അധിക നികുതി ബാധ്യതയിൽനിന്ന് രക്ഷപ്പെടാനും ഇതിലൂടെ സാധിക്കും.
ജി.എസ്.ടി നിലവിൽവന്ന ശേഷം ആദ്യമാസങ്ങളിൽ നികുതിബാധ്യത കണക്കാക്കുന്നതിൽ അവ്യക്തത നിലനിന്നിരുന്നു. ഇതേതുടർന്ന് വ്യവസ്ഥകളിൽ ഇളവ് വേണമെന്ന് വ്യാപാരികളും വ്യവസായികളും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.