Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണ്ണ ഇറക്കുമതിയിൽ...

സ്വർണ്ണ ഇറക്കുമതിയിൽ ​നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ

text_fields
bookmark_border
സ്വർണ്ണ ഇറക്കുമതിയിൽ ​നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: ദക്ഷിണകൊറിയയിൽ നിന്നുള്ള സ്വർണ ഇറക്കുമതിക്ക്​ നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. ദക്ഷിണകൊറിയിൽ നിന്ന്​ സ്വർണ ഇറക്കുമതി നടത്തുന്നതിലൂടെ വ്യാപരികൾക്ക്​ വൻതോതിൽ നികുതി ലാഭിക്കാൻ കഴിയുന്നുവെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ പുതിയ തീരുമാനം.

വിദേശരാജ്യങ്ങളിൽ നിന്ന്​ ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്​ 10 ശതമാനം നികുതിയാണ്​ കേന്ദ്രസർക്കാർ ചുമത്തുന്നത്​. എന്നാൽ ഇന്ത്യയുമായി സ്വതന്ത്ര്യ വ്യാപാര കരാർ നിലവിലുള്ള രാജ്യങ്ങൾക്ക്​ ഇത്​ ബാധകമല്ല. ഇതാണ്​ ദക്ഷിണകൊറിയ പോലുള്ള രാജ്യങ്ങളിൽ നിന്ന്​ വൻതോതിൽ സ്വർണ ഇറക്കുമതി ഉണ്ടാവൻ കാരണം.

നേരത്തെ ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്​ 12.5 ശതമാനം എക്​സൈസ്​ നികുതിയാണ്​ ചുമത്തിയിരുന്നത്​. ജി.എസ്​.ടി നടപ്പിലായതോടെ നിരക്കുകൾ കുറയുകയായിരുന്നു. സ്വതന്ത്ര്യ വ്യാപാര കരാർ ദക്ഷിണകൊറിയയിൽ നിന്നുള്ള സ്വർണ ഇറക്കുമതി ബാധകമാവില്ലെന്നാണ്​ കേ​ന്ദ്രസർക്കാർ പുതുതായി അറിയിച്ചിരിക്കുന്നത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malyalam newsIMPORTSOUTHKORIAUNION MINISTERY
News Summary - Government Restricts Gold, Silver Import–Business news
Next Story