Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅജയ്​ ത്യാഗി സെബിയുടെ...

അജയ്​ ത്യാഗി സെബിയുടെ പുതിയ മേധാവി

text_fields
bookmark_border
അജയ്​ ത്യാഗി സെബിയുടെ പുതിയ മേധാവി
cancel

ന്യൂഡൽഹി: അജയ്​ ത്യാഗിയെ സെബിയുടെ പുതിയ ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. യു.കെ സിൻഹക്ക്​ പകരമാണ്​ പുതിയ നിയമനം.

1984 ​െഎ.എ.എസ്​ ബാച്ചിലെ ഉദ്യോഗസ്ഥനാണ്​ അജയ്​ ത്യാഗി. നിലവിൽ ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയാണ്​. പ്രധാനമന്ത്രിയുടെ ​നേതൃത്ത്വത്തിലുള്ള കമ്മിറ്റിയാണ്​ പുതിയ ചെയർമാനെ കണ്ടെത്തിയത്​. അഞ്ച്​ വർഷത്തേക്കായിരിക്കും  നിയമനം. 58 വയസ്സുള്ള ത്യാഗിക്ക്​ 65 വയസുവരെ സ്ഥാനത്ത്​ തുടരാനാകും. സെബിയുടെ നിയമമനുസരിച്ച്​ 65 വയസുവരെയാണ് ചെയർമാൻ സ്ഥാനത്ത്​ തുടരാനാകുക.

20-25 വർഷം ധനകാര്യ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്കാണ്​ സെബിയുടെ ചെയർമാൻ സ്ഥാനത്തേക്ക്​ അപേക്ഷിക്കാനാവുക. പ്രതിമാസം 4.5 ലക്ഷം രൂപയാണ്​ സെബി മേധാവിക്ക്​ ശമ്പളമായി ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sebiAjay Tyagi
News Summary - Govt appoints IAS officer Ajay Tyagi as Sebi chief for 5 years
Next Story