Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎല്ലാം വിറ്റുതുലക്കും;...

എല്ലാം വിറ്റുതുലക്കും; ബി.പി.സി.എൽ വാങ്ങാൻ താൽപര്യപത്രം ക്ഷണിച്ച്​ കേ​ന്ദ്രസർക്കാർ

text_fields
bookmark_border
എല്ലാം വിറ്റുതുലക്കും; ബി.പി.സി.എൽ വാങ്ങാൻ താൽപര്യപത്രം ക്ഷണിച്ച്​ കേ​ന്ദ്രസർക്കാർ
cancel

ന്യൂഡൽഹി: രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഭാരത്​ ​െ​പട്രോളിയം കോർപറേഷൻ ലിമിറ്റഡിൻെറ ഓഹരികൾ വാങ്ങാൻ താൽപര്യ പത്രം ക്ഷണിച്ച്​ കേന്ദ്രസർക്കാർ. 52.98 ശതമാനം ഓഹരികളാണ്​ ​േ​കന്ദ്രസർക്കാർ വിൽക്കാനൊരുങ്ങുന്നത്​. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്​ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതി​നിടെയാണ്​ സർക്കാരിൻെറ നടപടി.

വിദേശ കമ്പനികൾക്കും ഓഹരിവാങ്ങാൻ കഴിയുന്ന രീതിയിലാണ്​ താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നത്​. 10 ബില്ല്യൺ ഡോളറിൻെറ ആസ്​തിയുള്ള കമ്പനികൾക്കാണ്​ ഓഹരികൾ വാങ്ങാനാകുക. പൊതുമേഖല സ്​ഥാപനങ്ങൾക്ക്​ ഓഹരികൾ വാങ്ങാനാകില്ലെന്ന്​ കേന്ദ്രസർക്കാർ നേ​രത്തേ അറിയിച്ചിരുന്നു.

മഹാരത്​ന പദവിയുള്ള പൊതുമേഖല എണ്ണക്കമ്പനിയാണ്​ ബി.പി.സി.എൽ. ലോകത്ത്​ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന 500 വ്യവസായ സ്​ഥാപനങ്ങളിലൊന്നാണ്​ കേന്ദ്രസർക്കാർ സ്വകാര്യ കമ്പനികൾക്ക്​ ​കൈമാറാൻ ഒരുങ്ങുന്നത്​. രാജ്യത്തിൻെറ പെട്രോളിയം വിതരണത്തിൻെറ 25 ശതമാനം ബി.പി.സി.എല്ലിൻെറ നിയന്ത്രണത്തിലാണ്​.

ബി.പി.സി.എൽ ഉൾപ്പെടെ അഞ്ച്​ പൊതുമേഖല സ്​ഥാപനങ്ങളുടെ ഓഹരി വിൽക്കാൻ ​കാബിനറ്റ്​ അനുമതി നൽകിയതായി ധനമ​ന്ത്രി നിർമല സീതരാമൻ നേരത്തേ അറിയിച്ചിരുന്നു. ഭാരത്​ പെട്രോളിയം, ഷിപ്പിങ്​ കോർപറേഷൻ, കണ്ടെയ്​നർ കോർപറേഷൻ, തെഹ്​രി ഹൈഡ്രോ ഡെവലപ്​മ​െൻറ്​ കോർപറേഷൻ,​േനാർത്ത്​ ഈസ്​റ്റേൺ ഇലക്​ട്രിക്​ പവർ എന്നിവയുടെ ഓഹരി വിൽപനക്കായിരുന്നു അന​ുമതി. ഇതിനു​പുറമെ ഐ.ഒ.സി, എൽ.ഐ.സി, ഒ.എൻ.ജി.സി തുടങ്ങിയവയു​ടെ ഓഹരി പങ്കാളിത്തം കുറക്കാനും സർക്കാരിന്​ പദ്ധതിയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmodi governmentprivatisationNirmala SitharamanBPCLmalayalam news
News Summary - Govt invites Preliminary Bids for sale of BPCL -India news
Next Story