വി.വി.െഎ.പികൾക്ക് വിമാനയാത്ര; സർക്കാർ എയർ ഇന്ത്യക്ക് നൽകാനുള്ളത് 325 കോടി
text_fieldsന്യൂഡൽഹി: വി.വി.െഎ.പികൾക്ക് വിമാനം ചാർട്ടർ ചെയ്ത ഇനത്തിൽ കേന്ദ്രസർക്കാർ എയർ ഇന്ത്യക്ക് നൽകാനുള്ളത് 325 കോടി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ വി.വി.െഎ.പികൾക്ക് വിമാനം ചാർട്ടർ ചെയ്ത ഇനത്തിലാണ് കേന്ദ്രസർക്കാർ ഇത്രയും തുക എയർ ഇന്ത്യക്ക് നൽകാനുള്ളത്. വിവരാകശനിയമപ്രകാരമുള്ള ചോദ്യത്തിന് എയർ ഇന്ത്യയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയത്.
പ്രതിരോധ മന്ത്രാലയം, വിദേശകാര്യമന്ത്രാലയം, പ്രധാനമന്ത്രിയുടെ ഒാഫീസ്, കാബിനറ്റ് സെക്രട്ടറിയേറ്റ് തുടങ്ങയവരെല്ലാം തന്നെ എയർ ഇന്ത്യക്ക് പണം നൽകാനുണ്ട്. ഇതിൽ 178.55 കോടി രൂപ നൽകാനുള്ളത് വിദേശകാര്യമന്ത്രാലയമാണ്. കാബിനറ്റ് സെക്രട്ടറിയേറ്റും പ്രധാനമന്ത്രിയുടെ ഒാഫീസും കൂടി 128.84 കോടി നൽകാനുണ്ട്. പ്രതിരോധ മന്ത്രാലയം 18.42 കോടിയാണ് നൽകാനുള്ളത്.
നഷ്ടത്തിലുള്ള എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ അതിവേഗം മുന്നോട്ട് പോവുകയാണ്. ഇതിനിടയിലാണ് കമ്പനിക്ക് സർക്കാർ നൽകാനുള്ള തുകയുടെ കണക്കുകൾ പുറത്ത് വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.