നാണയനിർമാണം തുടരാൻ സർക്കാർ
text_fieldsകൊൽക്കത്ത: നാണയനിർമാണം നിർത്തിവെക്കാനുള്ള തീരുമാനം സർക്കാർ പിൻവലിക്കുന്നു. രാജ്യത്തെ നാല് നാണയനിർമാണശാലകളോടും പ്രവർത്തനം പുനരാരംഭിക്കാൻ സർക്കാർ നിർദേശം നൽകിയതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വ്യക്തമാക്കി.
കൊൽക്കത്ത, മുംബൈ, നോയിഡ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് സെക്യൂരിറ്റി പ്രിൻറിങ് ആൻഡ് മിൻറിങ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിെൻറ കീഴിലുള്ള നാണയനിർമാണ ശാലകളുള്ളത്.
എന്നാൽ, നേരത്തേയുണ്ടായിരുന്നതിലും കുറവ് നാണയങ്ങൾ മാത്രമേ തൽക്കാലം ഉൽപാദിപ്പിക്കൂ. രണ്ടിനുപകരം ഒരു ഷിഫ്റ്റ് മാത്രം പ്രവർത്തിപ്പിക്കാനാണ് നിർദേശം. നിലവിലുള്ള എല്ലാ നാണയങ്ങളുടെയും നിർമാണം തുടരും.
2017--18 സാമ്പത്തികവർഷത്തിൽ 7712 ദശലക്ഷം നാണയങ്ങൾ നിർമിക്കാനാണ് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പദ്ധതി. ഇതിൽ 5900 ദശലക്ഷം നാണയങ്ങൾ നിർമിച്ചുകഴിഞ്ഞു. സാമ്പത്തിക വർഷത്തിലെ ശേഷിക്കുന്ന രണ്ടരമാസത്തിനിടെ ബാക്കി കൂടി നിർമിക്കാനാവുമെന്നാണ് പ്രതീക്ഷ. വിപണിയിലെ ബാഹുല്യവും ശേഖരിച്ചുവെക്കാനുള്ള പ്രയാസവും കണക്കിലെടുത്ത് നാണയനിർമാണം നിർത്തിവെക്കാൻ ഇൗമാസം ഒമ്പതിനാണ് സർക്കാർ തീരുമാനിച്ചത്.
നിർമിച്ച 2528 ദശലക്ഷം നാണയങ്ങൾ റിസർവ് ബാങ്ക് ഏറ്റെടുക്കാത്തതിനാൽ നിർമാണശാലകളിൽതന്നെ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. റിസർവ് ബാങ്കിലും മറ്റു ബാങ്കുകളിലും ഇവ സൂക്ഷിക്കാനുള്ള സ്ഥലമില്ലാത്തതാണ് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.