പെട്രോളും ഡീസലും വീട്ടിലെത്തിക്കും- പെട്രോളിയം മന്ത്രി
text_fieldsന്യൂഡൽഹി: പെട്രോളും ഡീസലും വീട്ടിലെത്തിക്കുന്നതിനുള്ള സംവിധാനത്തിന് കേന്ദ്രസർക്കാർ തുടക്കമിടുന്നു. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രദാനാണ് ഇക്കാര്യം അറിയച്ചത്. പെട്രോളും ഡീസലും വീട്ടിലെത്തിക്കുന്നതിനായി െഎ.ടി മന്ത്രാലയവുമായി സഹകരിച്ച് ഒാൺലൈൻ സംവിധാനം അവതരിപ്പിക്കുമെന്ന് ധർമേന്ദ്രപ്രദാൻ ട്വിറ്ററിൽ കുറിച്ചു. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ പ്രോൽസാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് പുതിയ നടപടിയെന്നും അദ്ദേഹം അറിയിച്ചു.
പണരഹിത സമ്പദ്വ്യവസ്ഥയെ പ്രോൽസാഹിപ്പിക്കുന്നതിനായി ഡിജിറ്റൽ പേയ്മെൻറിലൂടെ പെട്രോൾ വാങ്ങുന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂണിൽ നടന്ന കൺസൾട്ടീവ് പാർലമെൻറ് കമ്മിറ്റി യോഗത്തിൽ പെട്രോൾ വീട്ടിലെത്തിക്കുന്നത് സംബന്ധിച്ച പദ്ധതി മന്ത്രി അവതരിപ്പിച്ചിരുന്നു.
അതേ സമയം, ദിവസവും പെട്രോളിയം ഉൽപന്നങ്ങളുടെ വില മാറ്റുന്ന സംവിധാനം നിലവിൽ വന്നതോടെ വില വൻതോതിൽ വർധിക്കുകയാണ്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ സംവിധാനം കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.