Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസമ്പദ്​വ്യവസ്ഥ...

സമ്പദ്​വ്യവസ്ഥ തിരിച്ചു വരുന്നു; കാർഷിക മേഖലയിൽ വളർച്ചയെന്ന്​ നിർമല സീതാരാമൻ 

text_fields
bookmark_border
nirmala-sitharaman
cancel

ന്യൂഡൽഹി: രാജ്യത്തെ സമ്പദ്​വ്യവസ്ഥ തിരിച്ചു വരവിൻെറ പാതയിലേക്ക്​ കയറിയെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ. കാർഷിക മേഖലയിൽ വളർച്ചയുണ്ടായെന്നും നിർമല സീതാരാമൻ പറഞ്ഞു.

വൈദ്യുതി-എണ്ണ ഉപയോഗം, സംസ്ഥാനങ്ങൾക്ക്​ അകത്തും പുറത്തുമുള്ള ഗതാഗതം, പി.എം.ഐ ഡാറ്റ, റിടെയിൽ സാമ്പത്തിക ഇടപാടുകൾ എന്നിവ അടിസ്ഥാനമാക്കിയാണ്​ ധനമന്ത്രിയുടെ വിലയിരുത്തൽ. ഇന്ത്യൻ ജി.ഡി.പിയുടെ 10 ശതമാനമാണ്​ ഉത്തേജന പാക്കേജായി പ്രഖ്യാപിച്ചത്​. സമ്പദ്​വ്യവസ്ഥയിൽ വേണമെങ്കിൽ ഇനിയും ഇടപെടുമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു. 

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യൻ സമ്പദ്​വ്യവസ്ഥ തിരിച്ചു വരവി​ൻെറ പാതയിലാണെന്ന്​ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsfinance ministernirmala sitharamancovid 19
News Summary - Green shoots visible in economy, agriculture sector driving growth, says FM Nirmala Sitharaman-Business news
Next Story