Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബാങ്കുകളുടെ...

ബാങ്കുകളുടെ കിട്ടാക്കടം മാർച്ച്​ 2020ൽ 8 ശതമാനമായി കുറയും

text_fields
bookmark_border
banking-sector
cancel

ന്യൂഡൽഹി: 2020 മാർച്ചിൽ ബാങ്കുകളുടെ കിട്ടാക്കടം എട്ട്​ ശതമാനമായി കുറയുമെന്ന്​ റിപ്പോർട്ടുകൾ. മാർച്ച്​ 2018ൽ ബാങ് കുകളുടെ കിട്ടാകടം 11.5 ശതമാനമായിരുന്നു 2019 മാർച്ചിൽ ഇത്​ 9.3 ശതമാനമായി കുറഞ്ഞിരുന്നു. 2020ൽ കിട്ടാകടം വീണ്ടും കുറയുമെന ്നാണ്​ ക്രഡിറ്റ്​ റേറ്റിങ്​ ഏജൻസിയായ ക്രിസൽ വ്യക്​തമാക്കുന്നത്​.

കിട്ടാകടത്തിൻെറ 80 ശതമാനവും പൊതുമേഖല ബാങ്കുകളുടേതാണെന്നും കണക്കുകൾ വ്യക്​തമാക്കുന്നു. 2020ഓടെ പൊതുമേഖല ബാങ്കുകളുടെ കിട്ടാകടം 10.6 ശതമാനമായി കുറയുമെന്നാണ്​ റിപ്പോർട്ടുകൾ. 2018 മാർച്ചിൽ 14.6 ശതമാനമായിരുന്നു പൊത​ുമേഖല ബാങ്കുകളുടെ കിട്ടാകടം.

കിട്ടാകടമാണ്​ രാജ്യത്തെ പൊതുമേഖല ബാങ്കുകൾ നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന്​. കിട്ടാകടം കുറക്കാൻ കർശന നടപടികളുമായി ബാങ്കുകൾ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ബാങ്കുകളെ പ്രതിസന്ധിയിൽ നിന്ന്​ കരകയറ്റാൻ മൂലധനസമാഹരണം ഉൾപ്പടെയുള്ള പദ്ധതികളും സർക്കാർ​ പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsnpabanking sectormalayalam news
News Summary - Gross NPAs of banks may reduce to eight per cent by March 2020-Business news
Next Story