ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ 7 മുതൽ 8 ശതമാനം വളർച്ചയുണ്ടാകും - അരവിന്ദ് പനാഗരിയ
text_fieldsമുംബൈ: രാജ്യത്തെ സാമ്പത്തികരംഗത്ത് ഇൗ വർഷം 7 മുതൽ 8 ശതമാനം വരെ വളർച്ച രേഖപ്പെടുത്തുമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ അരവിന്ദ് പനാഗരിയ . ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2019ൽ രാജ്യത്തെ ജി.ഡി.പി എകദേശം 8 ശതമാനത്തിലേക്ക് എത്തുമെന്നും അദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ചരക്ക് സേവന നികുതി നടപ്പിലാക്കുേമ്പാൾ ആദ്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടാവുമെങ്കിലും ഭാവിയിൽ ജീ.എസ്.ടി സമ്പദ്വ്യവസ്ഥക്ക് മുതൽക്കുട്ടാവും. ജീഎസ്.ടി നടപ്പിലാക്കുന്നതോടെ നികുതി പരിധിയിൽ വരാത്ത പല കമ്പനികളും നികുതി നൽകേണ്ടി വരുന്നത് രാജ്യത്തിന് ഗുണകരമാവും.
കഴിഞ്ഞ അഞ്ച് വർഷങ്ങളായി രാജ്യത്തെ സമ്പദ്വ്യവസ്ഥ വളർന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെക്കാളും കൂടുതലാണ് ഇൗ വർഷത്തിലെ സമ്പദ്വ്യവസ്ഥയുടെ ആദ്യ പാദത്തിലെ വളർച്ച നിരക്ക്. ഇൗ നില തുടർന്നാൽ 2019ൽ രാജ്യത്തെ സമ്പത്വ്യവസ്ഥ 8 ശതമാനത്തിലെത്തുമെന്നും അദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.