ഇന്ത്യയിലെ വളർച്ചാ നിരക്കിലെ കുറവ് താൽക്കാലികം -ഐ.എം.എഫ്
text_fieldsദാവോസ്: ഇന്ത്യയിലെ വളർച്ചാ നിരക്കിലെ കുറവ് താൽക്കാലികം മാത്രമാണെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റലീന ജോ ർജിയേവ. ഭാവിയിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ക്രിസ്റ്റലീന പറഞ്ഞു.
സ്വി റ്റ്സർലാൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിെൻറ സമ്മേളനത്തിലാണ് അവരുടെ പരാമർശം. ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം 2019നേക്കാളും മെച്ചപ്പെട്ട വർഷമായിരിക്കും 2020 എന്നും അവർ പറഞ്ഞു. യു.എസ്-ചൈന വ്യാപാര യുദ്ധം അയയുന്നതും നികുതി കുറഞ്ഞതും ആഗോള സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കുമെന്നും ക്രിസ്ലീന കൂട്ടിച്ചേർത്തു.
അതേസമയം, 3.3 ശതമാനമെന്ന വളർച്ച നിരക്ക് ആഗോള സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് ഒട്ടും ഗുണകരമല്ലെന്നും അവർ വിലയിരുത്തി. ഘടനാപരമായ മാറ്റങ്ങൾ വിവിധ സമ്പദ്വ്യവസ്ഥകളിൽ ആവശ്യമാണെന്ന് ക്രിസ്റ്റലീന ജോർജിയേവ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.