ഹോട്ടലുകള്‍ക്ക് ജി.എസ്.ടി അഞ്ചു ശതമാനം
text_fields
ന്യൂഡല്‍ഹി: ചരക്കുസേവന നികുതി സമ്പ്രദായമായ ജി.എസ്.ടി നടപ്പാക്കുമ്പോള്‍ വാര്‍ഷിക വിറ്റുവരവ് 50 ലക്ഷം രൂപയില്‍ താഴെയുള്ള ഹോട്ടലുകള്‍ക്കും റസ്റ്റാറന്‍റുകള്‍ക്കും ബാധകമായ നികുതി നിരക്ക് അഞ്ചു ശതമാനമായിരിക്കും. ഏറ്റവും താഴ്ന്ന നികുതി സ്ളാബില്‍ ഈ ഭക്ഷണശാലകളെ ഉള്‍പ്പെടുത്തുക വഴി വിലനിരക്കുകള്‍ കുറച്ചുനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളായ ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിച്ചു.
വിവിധ ഉല്‍പന്ന, സേവനങ്ങള്‍ നാലായി തിരിച്ച് 5, 12, 18, 28 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതി നേരത്തേ ജി.എസ്.ടി കൗണ്‍സില്‍ അംഗീകരിച്ചിട്ടുണ്ട്. അതിലെ ഏറ്റവും താഴ്ന്ന സ്ളാബാണ് അഞ്ചു ശതമാനം. ഇതില്‍ രണ്ടര ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനവും പിരിക്കും. ബാക്കിയുള്ള റസ്റ്റാറന്‍റുകള്‍ പതിവു സേവനനികുതി നിരക്കിനു കീഴില്‍ വരും. ജി.എസ്.ടി നടപ്പാക്കുന്നതിനുള്ള അനുബന്ധ നിയമങ്ങളുടെ കരട് കൗണ്‍സില്‍ അംഗീകരിച്ചു. കേന്ദ്ര ജി.എസ്.ടി, സംയോജിത ജി.എസ്.ടി എന്നിവയുടെ കരടു ബില്ലുകള്‍ക്കാണ് അന്തിമ രൂപം നല്‍കിയത്. സംസ്ഥാന ജി.എസ്.ടിയുടെ കരടുബില്‍ അന്തിമമായി രൂപപ്പെടുത്താന്‍ ഈ മാസം 16ന് കൗണ്‍സില്‍ വീണ്ടും സമ്മേളിക്കും. ഇതുകൂടി രൂപപ്പെടുത്തിയ ശേഷം പാര്‍ലമെന്‍റിന്‍െറ രണ്ടാംപാദ ബജറ്റ് സമ്മേളനത്തില്‍ ബില്ലുകള്‍ അവതരിപ്പിക്കും. ജൂലൈ ഒന്നിന് പുതിയ നികുതി സമ്പ്രദായം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ശ്രമം.
കേന്ദ്രസര്‍ക്കാറിന്‍െറ നിയന്ത്രണത്തില്‍ വരുന്ന വിവിധ ചരക്കു സേവന നികുതികള്‍ പിരിക്കുന്നതിന്‍െറ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് കേന്ദ്ര ജി.എസ്.ടി. അന്തര്‍സംസ്ഥാന ഉല്‍പന്ന വിപണനത്തിലെ നികുതിപിരിവ് വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് സംയോജിത ജി.എസ്.ടി. സംസ്ഥാനതല നികുതികളുടെ പിരിവിനെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഇനി അംഗീകരിക്കാനുള്ള സംസ്ഥാന ജി.എസ്.ടി ബില്‍. സംസ്ഥാന ജി.എസ്.ടി ബില്‍ സംസ്ഥാന നിയമസഭകളാണ് പാസാക്കേണ്ടത്. ഇത്രയും പ്രക്രിയ പൂര്‍ത്തിയാവുന്നതോടെ വിവിധ ചരക്ക്, സേവനങ്ങളെ നികുതിയുടെ നാലു സ്ളാബുകള്‍ക്കു കീഴില്‍ ഉള്‍പ്പെടുത്തുന്ന പ്രക്രിയ ഉദ്യോഗസ്ഥര്‍ ആരംഭിക്കും.
ജി.എസ്.ടി വരുന്നതോടെ എക്സൈസ്, വാറ്റ്, വില്‍പന, സേവന നികുതികളെല്ലാം ഇതിലേക്ക് ഉള്‍ച്ചേര്‍ക്കും. ജി.എസ്.ടി നടപ്പാക്കുന്നതുവഴി സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം അഞ്ചു വര്‍ഷത്തേക്ക് പരിഹരിക്കുന്നതിനുള്ള നിയമത്തിന്‍െറ കരട് കഴിഞ്ഞ ജി.എസ്.ടി കൗണ്‍സില്‍ യോഗ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.