ടെലികോം, കാർ കമ്പനികൾ രോഷത്തിൽ
text_fieldsന്യൂഡൽഹി: ജി.എസ്.ടി സമ്പ്രദായം നടപ്പാക്കുേമ്പാൾ േഫാൺവിളിക്ക് പുറമെ, എസ്.യു.വി വാഹനങ്ങൾക്കും വില കൂടും. ടെലികോം കമ്പനികളും വൻകിട വാഹന നിർമാതാക്കളും രോഷത്തിലാണ്. എല്ലായിനം കാറുകൾക്കും എസ്.യു.വികൾക്കും 350 സി.സി എൻജിൻ ശേഷിയുള്ള മോേട്ടാർ സൈക്കിളുകൾക്കും അധിക സെസ് ഉണ്ടാവും. കാർ, ബസ്, ലോറി, മോേട്ടാർ സൈക്കിൾ എന്നിവക്ക് 28 ശതമാനം. മുന്തിയ ബൈക്കിെൻറ കാര്യത്തിൽ ഇതിനു പുറമെ മൂന്നു ശതമാനം സെസ് വരും. സ്വകാര്യ ജറ്റുകൾക്കുള്ള നികുതി നിരക്കിന് തുല്യമാണിത്.
നാലു മീറ്റർ വരെ നീളമുള്ള 1200 സി.സിയുടെ പെട്രോൾ കാറുകൾക്ക് ഒരു ശതമാനം സെസ്. 1500 സി.സിയിൽ താഴെയുള്ള ചെറു ഡീസൽ കാറുകൾക്ക് മൂന്നു ശതമാനം. ഇടത്തരം കാറുകൾ, എസ്.യു.വി, ആഡംബര കാറുകൾ എന്നിവക്ക് 15 ശതമാനം സെസ്. 10ൽ കൂടുതൽ യാത്രക്കാരെ കയറ്റാവുന്ന വാനിനും ബസിനും ചുമത്തുന്നതിന് തുല്യമാണ് ഇൗ സെസ്. 1500 സി.സിയിൽ കൂടുതലുള്ള ഹൈബ്രിഡ് കാറുകൾക്ക് 15 ശതമാനം സെസ്.
മലിനീകരണം കുറഞ്ഞ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നയത്തിന് വിരുദ്ധമാണ് ഹൈബ്രിഡ് വാഹനങ്ങൾക്ക് ആഡംബര കാറുകൾക്ക് തുല്യം ജി.എസ്.ടി നികുതി ചുമത്തിയ തീരുമാനമെന്ന് വാഹന നിർമാണ കമ്പനികൾ കുറ്റപ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങൾക്ക് 12 ശതമാനമാണ് നികുതി. ടാറ്റാ നാനോ, മാരുതി ആൾേട്ടാ എന്നിവ പോലുള്ള ചെറുകാറുകൾക്കെന്ന പോലെ ഹൈബ്രിഡ് വാഹനങ്ങൾക്ക് ഇപ്പോൾ 12.5 ശതമാനമാണ് എക്സൈസ് തീരുവ. കാംറി ൈഹബ്രിഡ്, െടായോട്ടയുടെ പ്രിയസ്, ഹോണ്ട അക്കോർഡ് എന്നിവ ഇന്ത്യയിൽ വിൽക്കപ്പെടുന്ന ചില പ്രമുഖ ഹൈബ്രിഡ് കാറുകളാണ്. 32 മുതൽ 38 ലക്ഷം രൂപ വരെ വിലയുള്ള കാറുകളാണിവ.
സർക്കാർ തീരുമാനത്തിൽ ടെലികോം കമ്പനികൾ നിരാശ പ്രകടിപ്പിച്ചു. ഇേപ്പാൾതന്നെ തങ്ങൾ കടബാധ്യത നേരിടുകയാണെന്നും ഉപയോക്താക്കൾക്ക് ചെലവ് കൂടുമെന്നും അവർ വിശദീകരിച്ചു. സർക്കാറിെൻറ ഡിജിറ്റൽ വിപ്ലവത്തിനും ഇൗ തീരുമാനം തിരിച്ചടിയാണ്. നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നികുതി കൂട്ടരുതെന്ന് തങ്ങൾ ആവശ്യപ്പെട്ടിരുന്നതാണെന്ന് കമ്പനികൾ പറയുന്നു.
ഫോൺ സേവനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താനുള്ള പദ്ധതിയേയും തീരുമാനം പ്രതികൂലമായി ബാധിക്കും. വരുമാനത്തിെൻറ 30 ശതമാനം നികുതിയും സ്പെക്ട്രം, ലൈസൻസ് ചാർജുകളുമായി ഇപ്പോൾതന്നെ പോകുന്നുണ്ടെന്ന് സെല്ലുലാർ ഒാപറേറ്റർമാരുടെ അസോസിയേഷൻ പറഞ്ഞു. കമ്പനികൾ തമ്മിൽ കടുത്ത മത്സരം നിലനിൽക്കുേമ്പാൾതന്നെയാണ് നികുതി വർധന. നാലര ലക്ഷം കോടിയുടെ കടബാധ്യത ഇൗ മേഖലയിലുണ്ടെന്നും വരുമാനം അതിെൻറ പകുതി മാത്രമാണെന്നുമാണ് കമ്പനികൾക്ക് പറയാനുള്ളത്. നിരക്കുകളാകെട്ട, കുറയുകയും ചെയ്യുന്നു.ജി.എസ്.ടി വിപ്ലവകരമായ നികുതി പരിഷ്കരണമാണെന്ന് കോർപറേറ്റ് ലോകം പ്രകീർത്തിച്ചപ്പോൾതന്നെയാണ് ടെലികോം കമ്പനികളിൽനിന്നുള്ള പുതിയ പ്രതികരണം. ജി.എസ്.ടി നടപ്പാക്കുേമ്പാൾ മിക്കവാറും സാധന, സേവനങ്ങൾക്ക് നികുതി നിരക്കിൽ വലിയ മാറ്റമില്ലെന്ന് സർക്കാർ വിശദീകരിക്കുന്നുണ്ട്. എന്നാൽ, ജി.എസ്.ടി നടപ്പാക്കി ആദ്യ ഒന്നര വർഷം വരെ വിലക്കയറ്റ, നാണ്യപ്പെരുപ്പ പ്രവണത കാണുമെന്ന് സാമ്പത്തിക ലോകം നേരത്തേതന്നെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.