Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:14 AM GMT Updated On
date_range 2 Jan 2020 5:14 AM GMTജി.എസ്.ടി പിരിവ് തുടർച്ചയായ രണ്ടാംമാസവും ലക്ഷം കോടിക്ക് മുകളിൽ
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ ജി.എസ്.ടി പിരിവ് തുടർച്ചയായ രണ്ടാം മാസവും ഒരു ലക്ഷം കോടിക്ക് മുകളിൽ. 1.03 ലക്ഷം കോടിയാണ് ഡിസംബറിലെ ജി.എസ്.ടി പിരിവ്. കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ ഒമ്പത് ശതമാനത്തിെൻറ വർധനയാണ് ഉണ്ടായിരിക്കുന്നത്.
19,962 കോടിയാണ് സി.ജി.എസ്.ടി പിരിവ്. എസ്.ജി.എസ്.ടി 26,797 കോടിയും ഐ.ജി.എസ്.ടി 48,099 കോടിയുമാണ് പിരിച്ചെടുത്തത്. 8,331 കോടിയാണ് ഡിസംബറിലെ സെസ് പിരിവ്.
ജി.എസ്.ടി ഇനത്തിൽ പ്രതിമാസം ഒരു ലക്ഷം കോടി പിരിച്ചെടുക്കുകയാണ് സർക്കാർ ലക്ഷ്യം. എന്നാൽ, ഉപഭോഗത്തിലുണ്ടായ കുറവ് മൂലം പല മാസങ്ങളിലും സർക്കാറിന് ജി.എസ്.ടി പിരിവിലെ ലക്ഷ്യം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story