Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി പിരിവിൽ 5.3...

ജി.എസ്​.ടി പിരിവിൽ 5.3 ശതമാനത്തിൻെറ ഇടിവ്​

text_fields
bookmark_border
GST
cancel

ന്യൂഡൽഹി: രാജ്യത്തെ ജി.എസ്​.ടി പിരിവിൽ ഒക്​ടോബർ മാസത്തിൽ 5.3 ശതമാനത്തിൻെറ ഇടിവ്​ രേഖപ്പെടുത്തി. 95,380 കോടിയാണ്​ ഒക്​ടോബറിലെ ജി.എസ്​.ടി പിരിവ്​. കഴിഞ്ഞ വർഷം ഒക്​ടോബറുമായി താരതമ്യം ചെയ്യു​േമ്പാഴാണ്​ ജി.എസ്​.ടി പിരിവിൽ ഇടിവുണ്ടായിരിക്കുന്നത്​. എന്നാൽ, സെപ്​റ്റംബറുമായി താരതമ്യം ചെയ്യു​േമ്പാൾ ജി.എസ്​.ടി പിരിവിൽ 3.76 ശതമാനത്തിൻെറ വർധന രേഖപ്പെടുത്തിയിട്ടുണ്ട്​.

സെൻട്രൽ ജി.എസ്​.ടി 17,582 കോടിയും സ്​റ്റേറ്റ്​ ജി.എസ്​.ടി 23,674 കോടിയും ഐ.ജി.എസ്​.ടി 21,446 കോടിയുമാണ് ഒക്​ടോബറിൽ പിരിച്ചെടുത്തത്​​. ധനകാര്യ മന്ത്രാലയമാണ്​ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്ത്​ വിട്ടത്​.

അതേസമയം, ഉത്സവകാല സീസണിലും ജി.എസ്​.ടി പിരിവ്​ കാര്യമായി ഉയരാത്തത്​ സമ്പദ്​വ്യവസ്ഥയുടെ തകർച്ചയേയാണ്​ സൂചിപ്പിക്കുന്നതെന്ന്​ വിദഗ്​ധർ അഭിപ്രായപ്പെടുന്നു. ജി.എസ്​.ടി പിരിവ് പ്രതിമാസം​ ഒരു ലക്ഷം കോടിയാക്കി ഉയർത്തുകയാണ്​ കേന്ദ്രസർക്കാറിൻെറ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsgstmalayalam newsGST Revenue
News Summary - GST Collection Fall 5.3% To Rs. 95,380 Crore In October-Business news
Next Story