Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറിയൽ എസ്​റ്റേറ്റും...

റിയൽ എസ്​റ്റേറ്റും ജി.എസ്​.ടിക്ക്​ കീഴിൽ കൊണ്ടുവരുമെന്ന്​ ജെയ്​റ്റ്​ലി

text_fields
bookmark_border
jaitily
cancel

ന്യൂഡൽഹി: രാജ്യത്തെ റിയൽ എസ്​റ്റേറ്റ്​ മേഖലയെയും ജി.എസ്​.ടിക്ക്​ കീഴിൽ കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ നടത്തു​കയാണെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി. ഏറ്റവും കൂടുതൽ നികുതിവെട്ടിപ്പ്​ നടക്കുന്ന മേഖലയാണ്​ റിയൽ എസ്​റ്റേറ്റ്​ എന്നും ജെയ്​റ്റ്​ലി പറഞ്ഞു.

ഇൗ വിഷയം നവംബർ ഒമ്പതിന്​ ഗുഹാവത്തിയിൽ നടക്കുന്ന ജി.എസ്​.ടി കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം  അറിയിച്ചു. അമേരിക്കയിലെ ഹാർവാർഡ്​ യൂനിവേഴ്​സിറ്റിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി വെട്ടിപ്പ്​ നടക്കുന്ന മേഖലയാണ്​ റിയൽ എസ്​റ്റേറ്റ്​. റിയൽ എസ്​റ്റേറ്റിനെ ജി.എസ്​.ടിയിൽ ഉൾപ്പെടുത്താൻ പല സംസ്ഥാനങ്ങളും സർക്കാറിന്​ മേൽ സമർദം ചെലുത്തുന്നുണ്ട്​. റിയൽ എസ്​റ്റേറ്റിനെ ജി.എസ്​.ടിയിൽ ഉൾപ്പെടുത്തണമെന്നാണ്​ ത​​​െൻറ വ്യക്​തിപരമായി അഭിപ്രായമെന്നും ജെയ്​റ്റ്​ലി പറഞ്ഞു. എന്നാൽ ചില സംസ്ഥാനങ്ങൾ ഇതിൽ എതിർപ്പ്​ പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോട്ട്​ നിരോധനമടക്കമുള്ള തീരുമാനങ്ങൾ രാജ്യത്തെ റിയൽ എസ്​റ്റേറ്റ്​ മേഖലക്ക്​ തിരിച്ചടിയായതായി വാർത്തകളുണ്ടായിരുന്നു. ഇതിനിടെയാണ്​ ജി.എസ്​.ടിയുടെ പരിധിയിലേക്ക്​ റിയൽ എസ്​റ്റേറ്റ്​ മേഖലയെയും കൊണ്ടു വരുന്നതിനുള്ള നീക്കങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstreal estatefinance ministerarun jaitilymalayalam news
News Summary - GST Council to discuss bringing real estate under its ambit: Arun Jaitley–Business news
Next Story