ജി.എസ്.ടി: ഇരുനൂറോളം ഉൽപന്നങ്ങളെ 18 ശതമാനം സ്ലാബിലേക്ക് മാറ്റിയേക്കും
text_fieldsന്യൂഡൽഹി/പട്ന: നടപ്പാക്കി നാലുമാസമെത്തിയ ചരക്ക് സേവന നികുതിയിൽ (ജി.എസ്.ടി) വെള്ളിയാഴ്ച സമഗ്ര പരിഷ്കരണത്തിന് സാധ്യത. ജി.എസ്.ടിയിൽ ഏറ്റവും കൂടിയ നികുതി സ്ലാബായ 28 ശതമാനത്തിൽ നിൽക്കുന്ന ഇരുനൂറോളം ഉൽപന്നങ്ങളെ 18 ശതമാനത്തിലേക്ക് കുറക്കുമെന്നാണ് വിലയിരുത്തൽ. ആകെ 62 ഉൽപന്നങ്ങളെ 28 ശതമാനം സ്ലാബിൽത്തന്നെ ഉൾപ്പെടുത്തിയേക്കും. ഡിജിറ്റൽ ക്യാമറ, ഷേവിങ് ക്രീം, പെയിൻറ്, വാർണിഷ്, സിഗരറ്റ്, പാൻ മസാല, ചോക്കളേറ്റ്, സൗന്ദര്യവർധക വസ്തുക്കൾ, വാക്വം ക്ലീനർ, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ഹെയർ ഡൈ, മാർബ്ൾ, ഗ്രാനൈറ്റ് തുടങ്ങിയവക്കായിരിക്കും ഉയർന്ന നികുതി നിലനിർത്തുക. സാനിറ്ററി ഉൽപന്നങ്ങൾ, സ്യൂട്ട്േകസ്, വാൾപേപ്പർ, പ്ലൈവുഡ്, സ്റ്റേഷനറി സാധനങ്ങൾ, വാച്ച് തുടങ്ങിയവയെ 28 ശതമാനത്തിൽ നിന്ന് 18 ലേക്കാക്കാൻ സാധ്യതയുണ്ടെന്ന് ജി.എസ്.ടി നെറ്റ്വർക്ക് തലവൻ കൂടിയായ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പറഞ്ഞു. ജി.എസ്.ടി യോഗത്തിൽ പെങ്കടുക്കാൻ ഗുവാഹതിയിലേക്ക് പോകും മുമ്പ് പട്നയിൽ വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുകിട കച്ചവടക്കാരുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായാണ് നികുതി കുറക്കാനുള്ള തീരുമാനം. റിേട്ടണുകൾ ഫയൽ ചെയ്യാൻ വൈകിയാൽ നൽകേണ്ട 200 രൂപ പിഴ 50ലേക്ക് കുറക്കാൻ ആവശ്യപ്പെടുമെന്നും മോദി അറിയിച്ചു. ജി.എസ്.ടി വരുന്നതിനുമുമ്പ് നികുതിരഹിതമായിരുന്നവയും എക്സൈസ് നികുതി ഇളവ് ലഭിച്ചിരുന്നതും കുറഞ്ഞ മൂല്യവർധിത നികുതി (വാറ്റ്) ഉണ്ടായിരുന്നതുമായ ഉൽപന്നങ്ങളുടെ വിലയിലാണ് മാറ്റം വരാൻ സാധ്യത. ജി.എസ്.ടി നികുതി റിേട്ടൺ സമർപ്പണം ലളിതമാക്കാനും യോഗത്തിൽ നടപടിയുണ്ടാകുമെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു.
ജി.എസ്.ടിയുടെ പരിധിയിൽ റിയൽ എസ്റ്റേറ്റ് മേഖലയെ കൊണ്ടുവരുന്ന കാര്യത്തിലും വെള്ളിയാഴ്ചത്തെ യോഗത്തിൽ തീരുമാനമുണ്ടായേക്കും. ഏറ്റവുമധികം പണം കൈമാറ്റവും നികുതിവെട്ടിപ്പും നടക്കുന്നത് റിയൽ എസ്റ്റേറ്റ് രംഗത്താണെന്ന് കഴിഞ്ഞമാസം ഹാർവഡ് യൂനിവേഴ്സിറ്റിയിൽ സംസാരിക്കവെ ധനമന്ത്രി ജെയ്റ്റ്ലി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.