33 ഉൽപന്നങ്ങളുടെ നികുതി കുറച്ചു; ടി.വി, ക്യാമറ, സിനിമാടിക്കറ്റ് വില കുറയും
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ചുവടുവെക്കാനിരിക്കേ, ചരക്കുസേവന നികുത ിയിൽ (ജി.എസ്.ടി) പുതിയ ഇളവുകൾ. 28 ശതമാനം നികുതി ഇൗടാക്കിവന്ന ഏഴ് ഇനങ്ങൾ അടക്കം 23 ഉൽപ ന്നങ്ങളുടെ നിരക്ക് താഴ്ത്തിയെങ്കിലും ഇളവ് പ്രതീക്ഷിച്ചിരുന്ന സിമൻറ്, എയർകണ്ടീഷനർ, ടയർ തുടങ്ങിയവ യെ ഇതിൽ ഉൾപ്പെടുത്തിയില്ല. ജനുവരി ഒന്നിനു പുതിയ നിരക്ക് നിലവിൽവരും. ധനമന്ത്രി അരുൺ ജെ യ്റ്റ്ലിയും സംസ്ഥാന ധനമന്ത്രിമാരും ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിേൻറതാണ് തീരു മാനം.
28 ശതമാനം നികുതിനിരക്ക് 28 ഇനങ്ങൾക്ക് മാത്രമാക്കി. വിവിധ സ്ലാബുകളിലായി ആകെ 23 ഉൽപന്നങ്ങളുടെ നികുതിയാണ് കുറക്കുന്നത്. 5,500 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഇതുവ ഴി ഉണ്ടാവുകയെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും പിന്നീട് സംസ്ഥാന ധനമന്ത്രി തോ മസ് െഎസക്കും വാർത്തലേഖകരെ അറിയിച്ചു.
വിലകുറയും
32 ഇഞ്ച് വരെയുള്ള ടി. വി, കമ്പ്യൂട്ടർ മോണിറ്റർ, പവർ ബാങ്ക്, ലിഥിയം ബാറ്ററി എന്നിവക്കു വിലക ുറയും. ഇവയുടെ നികുതി നിരക്ക് 28ൽനിന്ന് 18 ശതമാനമാക്കി. 100 രൂപ വരെയുള് ള സിനിമ ടിക്കറ്റിന് ജി.എസ്.ടി 18ൽനിന്ന് 12 ശതമാനമാക്കി; 100 രൂപക്ക് മുകളിലുള്ള ടിക്കറ്റിന് 28ൽനിന്ന് 18 ശതമാനമാക്കി. വിഡിയോ ഗെയിം, ചെറു സ്പോർട്സ് ഇനങ്ങൾ എന്നിവയും ഇനി 28 ശതമാനം സ്ലാബിൽ വരില്ല.
ചെരുപ്പിന് പാക്കറ്റിൽ എം.ആർ.പി (ഇൗടാക്കാവുന്ന പരമാവധി വില) അച്ചടിക്കുന്നതിനു പകരം ബിൽ തുകയാക്കി മാറ്റുകയാണ്. അതുവഴി വില കുറയും. വിഡിയോ കാമറ, ഡിജിറ്റല്‍ കാമറ, കൃഷി, ഒരു വിഭാഗം ഓട്ടോ സ്പെയര്‍പാർട്സ് എന്നിവയുടെ നികുതിയും കുറയും.
റീട്രെഡഡ്-ഉപയോഗിച്ച ടയർ നിരക്ക് 28ൽ നിന്ന് 18 ശതമാനമാക്കി. ശീതീകരിച്ചതും അല്ലാത്തതുമായ പച്ചക്കറിയുടെ ജി.എസ്.ടി അഞ്ചു ശതമാനമുണ്ടായിരുന്നത് ഒഴിവാക്കി. ചരക്കു വാഹനങ്ങളുടെ തേഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയം18ൽ നിന്ന് 12 ആക്കി. മാർബിൾ കഷണങ്ങൾ 18ൽ നിന്ന് അഞ്ചു ശതമാനം, ഫ്ലൈ ആഷ് ബ്ലോക്ക്, നാച്വറൽ കോർക്ക്, ഉൗന്നുവടി എന്നിവയുടേത് 12ൽ നിന്ന് അഞ്ചു ശതമാനവുമാക്കി കുറച്ചു.
തേർഡ് പാർട്ടി ഇൻഷുറൻസിെൻറ ജി.എസ്.ടി 18ൽനിന്ന് 12 ശതമാനമായി കുറച്ചു. ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ നികുതി നിരക്ക് താഴ്ത്തി. സേവിങ്സ് ബാങ്ക്, ജൻധൻ യോജന അക്കൗണ്ടുകളുടെ ബാങ്ക് ചാർജ് നികുതിയിൽനിന്ന് ഒഴിവാക്കി.
പുതിയ റിേട്ടൺ രീതി
ഏപ്രിലിൽ
ഏപ്രിൽ ഒന്നു മുതൽ പുതിയ റിേട്ടൺ ഫയലിങ് സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും. ജൂലൈ ഒന്നു മുതൽ ഇൗ രീതി നിർബന്ധമാക്കും. ജി.എസ്.ടി വാർഷിക റിേട്ടണും ഒാഡിറ്റ് റിപ്പോർട്ടും സമർപ്പിക്കാൻ ജൂൺ 30വരെ സാവകാശം നൽകും.
എതിർപ്പുമായി കേരളം
ചില ഉൽപന്നങ്ങൾക്ക് നികുതി കുറക്കാനുള്ള തീരുമാനം സംസ്ഥാന വരുമാനത്തെ സാരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് െഎസക്. നികുതി കുറക്കുന്നതിൽ രാഷ്ട്രീയ പരിഗണനയല്ല വേണ്ടത്, ന്യായയുക്തതയാണ്. കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതിനേക്കാള്‍ വലിയ കുറവാണ് ഇപ്പോള്‍ ജി.എസ്.ടിയില്‍ വരുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന നികുതി താഴ്ത്തണമെന്നു പറയാന്‍ കേന്ദ്രത്തിന് അവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന ലോട്ടറി നികുതി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശത്തെ കേരളം ശക്തമായി എതിര്‍ത്തു. നികുതി 12 ശതമാനത്തിൽനിന്ന് 28 ശതമാനമായി വര്‍ധിപ്പിക്കാനാണു നീക്കം. ലോട്ടറി നികുതി വര്‍ധിപ്പിക്കുന്നത് സ്വകാര്യ ലോട്ടറി നടത്തിപ്പുകാരെ സഹായിക്കാനാണ് ഉപകരിക്കുക. അത് സംസ്ഥാനത്തിെൻറ നികുതി താൽപര്യങ്ങള്ക്കു വിരുദ്ധമാണെന്ന് തോമസ് െഎസക് പറഞ്ഞു.
കേരള സെസ്
തീരുമാനം പിന്നീട്
പ്രളയക്കെടുതി നേരിട്ട കേരളത്തിെൻറ പുനർനിർമാണത്തിന് ജി.എസ്.ടിക്കു കീഴിൽ സെസ് ഏർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമായില്ല. വിഷയം പഠിക്കാൻ ചുമതലപ്പെടുത്തിയ മന്ത്രിതല സമിതി അന്തിമ നിലപാട് എടുത്തശേഷം അടുത്ത കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്യും. എല്ലാ സംസ്ഥാനങ്ങൾക്കും ഇക്കാര്യത്തിൽ ഒരേ അഭിപ്രായമല്ല.
ഹജ്ജ് യാത്രക്ക് ഇളവ്
ഹജ്ജ് തീർഥാടകർക്ക് വിമാനയാത്ര നിരക്കിൽ ഇളവ് ലഭിക്കും. 18 ശതമാനത്തിൽനിന്ന് അഞ്ച് ശതമാനമായി ജി.എസ്.ടി കുറക്കും. ചാർട്ടർ ചെയ്ത വിമാനങ്ങളെന്ന നിലയിലാണ് പ്രത്യേക ഹജ്ജ് വിമാനങ്ങളെ കണക്കാക്കിയിരുന്നത്. ഇനി സാധാരണ യാത്രാ വിമാനങ്ങളായി കണക്കാക്കും. ഇതുവഴിയാണ് നികുതിനിരക്ക് കുറയുന്നത്. ബിസിനസ് ക്ലാസിൽ നിരക്ക് 12 ശതമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.