ജി.എസ്.ടി കൗൺസിൽ ഇന്ന്; പ്രതീക്ഷയോടെ റിയൽ എസ്റ്റേറ്റും ചെറുകിട വ്യവസായ മേഖലയും
text_fieldsന്യൂഡൽഹി: ജി.എസ്.ടി കൗൺസിലിെൻറ 32ാമത് യോഗം വ്യാഴാഴ്ച നടക്കും. റിയൽ എസ്റ്റേറ്റ്, ചെറുകിട-ഇടത്തരം വ്യവസായ മേഖലകൾ എന്നിവയെ സംബന്ധിച്ച് കൗൺസിലിൽ നിർണായക തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സേവന മേഖലക്കുള്ള കോംപോസ ിഷൻ സ്കീമിെൻറ പ്രഖ്യാപനവും ഇന്നുണ്ടാകും. കേരളത്തിലെ പ്രളയ സെസുമായി ബന്ധപ്പെട്ടും ചർച്ചകൾ നടക്കും.
ജി.എ സ്.ടി മൂലം പ്രതിസന്ധിയിലായ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് കൂടുതൽ ഇളവുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാവും പ്രധാന ചർച്ച. നിലവിൽ 20 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ ജി.എസ്.ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇൗ പരിധി ഉയർത്തുമെന്നാണ് സൂചന. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കിടയിൽ തർക്കങ്ങളുണ്ട്. അത് കൂടി പരിഗണിച്ച് മാത്രമേ അന്തിമതീരുമാനം കൗൺസിൽ എടുക്കുകയുള്ളു. റിയൽ എസ്റ്റേറ്റ് മേഖലയുടെ ജി.എസ്.ടി കുറക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ചകൾ ഉണ്ടാവും.
സേവന മേഖലക്കായി കോംപോസിഷൻ സ്കീം അവതരിപ്പിക്കുമെന്നും സൂചനയുണ്ട്. നിലവിൽ നിർമാണ മേഖലക്കും വ്യാപാരികൾക്കുമാണ് കോംപോസിഷൻ സ്കീം ഉള്ളത്. ഇത് സേവന മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനാവും തീരുമാനം. പ്രളയം മൂലം പ്രതിസന്ധിയിലായ കേരളത്തെ കരകയറ്റുന്നതിനായി ഒരു ശതമാനം പ്രളയസെസ് പിരിക്കാനുള്ള തീരുമാനത്തിനും കൗൺസിൽ അംഗീകാരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.