ജി.എസ്.ടി: ധിറുതി കാട്ടി, ചുവടുതെറ്റി സർക്കാർ
text_fieldsന്യൂഡൽഹി: ഏറ്റവും മുന്തിയ നികുതി നിരക്ക് ഇൗടാക്കുന്ന ഉൽപന്നങ്ങളുടെ പട്ടികയിൽനിന്ന് 177 ഇനങ്ങൾ ഒഴിവാക്കിയ ജി.എസ്.ടി കൗൺസിൽ തീരുമാനം പ്രധാനമായും രണ്ടു കാര്യങ്ങൾ എടുത്തു കാട്ടുന്നു. ഒന്ന്, മതിയായ മുന്നൊരുക്കവും ആലോചനയുമില്ലാതെ ധിറുതിപിടിച്ചാണ് മോദി സർക്കാർ ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയത്. രണ്ട്, മാന്ദ്യം മുറുകുന്നതിനാൽ വ്യാപാരികളുടെയും ഉപയോക്താക്കളുടെയും രോഷം മുൻനിർത്തി നികുതിയിളവ് പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതമായി. മൂന്ന്, ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകാതിരിക്കാൻ ഇപ്പോഴത്തെ തീരുമാനം പ്രയോജനപ്പെടുത്താൻ ബി.ജെ.പി ലക്ഷ്യമിടുന്നു.
ജൂലൈ ഒന്നുമുതൽ നടപ്പാക്കിത്തുടങ്ങിയ നികുതിനിരക്കുകൾ നാലുമാസത്തിനകം വലിയൊരളവിൽ പൊളിച്ചു പണിയേണ്ടി വന്നത് നിർബന്ധിതാവസ്ഥ മൂലമാണ്.
ഇതിനകം പലവട്ടം ജി.എസ്.ടി വ്യവസ്ഥകളിൽ സർക്കാർ തിരുത്തൽ വരുത്തി. നികുതിയടവ് പ്രതിമാസം എന്നത് ത്രൈമാസമാക്കി. ഇതെല്ലാം കഴിഞ്ഞിട്ടും പ്രശ്നങ്ങൾ ബാക്കി. നികുതി റിേട്ടൺ സമർപ്പിക്കുന്നതിെൻറ ആശയക്കുഴപ്പങ്ങൾ വ്യാപാരികൾക്കിടയിൽ തുടരുന്നു. ജി.എസ്.ടി നെറ്റ്വർക് ഫലപ്രദമാക്കാൻ കഴിഞ്ഞിട്ടില്ല.
ഒറ്റനികുതി, ലളിതനികുതി സമ്പ്രദായം എന്ന ജി.എസ്.ടിയുടെ ലക്ഷ്യംതന്നെ അട്ടിമറിക്കുന്ന വിധമാണ് പുതിയ നികുതി ഘടനയുടെ നടത്തിപ്പ് കേന്ദ്രം മുന്നോട്ടു നീക്കുന്നത്.
ഇതിനെതിരെ കോൺഗ്രസും സി.പി.എമ്മും തൃണമൂൽ കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ശക്തമായ പ്രതിഷേധം കൗൺസിൽ യോഗത്തിൽ ആവർത്തിച്ചു. കേരളത്തിൽനിന്ന് ധനമന്ത്രി തോമസ് െഎസക്കും യോഗത്തിൽ പെങ്കടുത്തിരുന്നു.
റിയൽ എസ്റ്റേറ്റ്, പെട്രോളിയം ഉൽപന്നങ്ങൾ, മദ്യം എന്നിവ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും വരുമാനനഷ്ടം മുൻനിർത്തി കേന്ദ്രം തയാറായിട്ടില്ല. നികുതിനിരക്ക് 18 ശതമാനത്തിൽനിന്ന് ഉയർത്തരുതെന്ന നിർദേശം നടപ്പാക്കാതെ 28 ശതമാനം കൂടി ഉൾപ്പെടുത്തിയ സർക്കാറാണ് ഇപ്പോൾ 211 ഉൽപന്നങ്ങളുടെ നിരക്ക് 18ലേക്ക് താഴ്ത്തി നിശ്ചയിക്കാൻ നിർബന്ധിതമായത്. പാകപ്പിഴകൾ മൂലം പരിഭ്രാന്തിയിലായ സർക്കാറിന് ജി.എസ്.ടി നിരക്കുകൾ കുറക്കാതെ വഴിയില്ലെന്ന് മുൻധനമന്ത്രി പി. ചിദംബരം നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷവും സാമ്പത്തിക വിദഗ്ധരും മുന്നോട്ടുവെച്ച വാദഗതികളൊന്നും കേൾക്കാൻ തയാറാകാതെയാണ് മോദിസർക്കാർ ജി.എസ്.ടി വികലമായി നടപ്പാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.