ജി.എസ്.ടി: ഇ വേ ബിൽ ഫെബ്രുവരി ഒന്നുമുതൽ
text_fieldsന്യൂഡൽഹി: അന്തർസംസ്ഥാന ചരക്കുകടത്തിനുള്ള ഇലക്ട്രോണിക് വേ ബിൽ(ഇ വേ ബിൽ) സംവിധാനം ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തിലാകും. കഴിഞ്ഞ ജൂലൈ ഒന്നിന് നിലവിൽ വന്ന ചരക്ക് സേവന നികുതിയുടെ(ജി.എസ്.ടി) ഭാഗമായാണ് ഇ വേ ബിൽ. ഇതിലൂടെ നികുതി വെട്ടിപ്പ് തടയാനാകുമെന്നും വരുമാനം 20 ശതമാനം കൂടുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
കമ്പ്യൂട്ടർ നെറ്റ്വർക്ക് സംവിധാനം തയാറാക്കാതിരുന്നതാണ് ഇ വേ ബിൽ നടപ്പാക്കുന്നത് വൈകിപ്പിച്ചത്. ഇലക്ട്രോണിക് ബിൽ നിലവിൽ വന്നാൽ 50,000 രൂപക്ക് മുകളിലുള്ള മുഴുവൻ ചരക്ക് കടത്തിെൻറയും വിവരങ്ങൾ സർക്കാറിന് ലഭ്യമാകും. വിൽക്കുന്നയാളും വാങ്ങുന്നയാളും ഫയൽ ചെയ്യുന്ന നികുതി റിേട്ടണുകളിൽ കാണിക്കുന്ന ചരക്കിൽ വ്യത്യാസം വന്നാൽ നികുതിവെട്ടിപ്പ് ഉടൻ കണ്ടെത്താനാകും.
ജൂൺ ഒന്നുമുതൽ സംസ്ഥാനങ്ങൾക്കുള്ളിലെ ചരക്കു കടത്തിനും ബാധകമാകുന്നതോടെയാണ് രാജ്യവ്യാപകമായി ഇ വേ ബിൽ പ്രാബല്യത്തിലാവുക. ജി.എസ്.ടി നെറ്റ്വർക്ക് പോർട്ടലിൽ നിന്ന് എടുക്കുന്ന ബില്ലിനൊപ്പമുള്ള പ്രത്യേക നമ്പർ ചരക്ക് അയക്കുന്നയാൾക്കും സ്വീകരിക്കുന്നയാൾക്കും വാഹന ഉടമക്കും ഒരേസമയം നൽകുകയാണ് ഇ വേ ബിൽ സംവിധാനത്തിൽ ചെയ്യുന്നത്. ഇൗ മാസം 16 മുതൽ വ്യാപാരികൾക്ക് സ്വയമേവ ഇ വേ ബിൽ എടുത്തുതുടങ്ങാവുന്നതാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.