Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right130 കോടിയുടെ...

130 കോടിയുടെ ജി.എസ്​.ടി തട്ടിപ്പ്​: പ്രതി പിടിയിൽ

text_fields
bookmark_border
130 കോടിയുടെ ജി.എസ്​.ടി തട്ടിപ്പ്​: പ്രതി പിടിയിൽ
cancel

പെരുമ്പാവൂർ: പ്ലൈവുഡ്​ വ്യാപാരത്തി​​​െൻറ മറവിൽ 130 കോടിയോളം രൂപയുടെ ചരക്ക്​ സേവന നികുതി (ജി.എസ്​.ടി) വെട്ടിച്ച സംഭവത്തിൽ  പ്രധാന പ്രതി പിടിയിൽ. പെരുമ്പാവൂർ ചേലാമറ്റം കുപ്പിയാൻ വീട്ടിൽ നിഷാദിനെയാണ്​ തിങ്കളാഴ്​ച ഉച്ചക്ക്​ വീട്ടിൽനിന്ന്​ പിടികൂടിയത്​. പെരുമ്പാവൂരിലെ വിവിധ കേന്ദ്രങ്ങളിൽ ജി.എസ്​.ടി ഉദ്യോഗസ്ഥർ റെയ്​ഡ്​ നടത്തി ​െവട്ടിപ്പ്​ കണ്ടെത്തിയതിനെ തുടർന്ന്​ രണ്ടാഴ്​ചയായി ഇയാൾ മുങ്ങി നടക്കുകയായിരുന്നു.

തിങ്കളാഴ്​ച ഉച്ചക്ക്​ വീട്ടിലെത്തിയപ്പോഴാണ്​ പെരുമ്പാവൂർ പൊലീസി​​​െൻറ സഹായത്തോടെ ജി.എസ്​.ടി ഉദ്യോഗസ്ഥർ പിടികൂടിയത്​. ഉദ്യോഗസ്ഥരെ കണ്ട്​ ഒാടുന്നതിനിടെ നിഷാദിന്​ വീണ്​ പരി​േക്കറ്റു. തുടർന്ന്​ പെരുമ്പാവൂർ താലൂക്ക്​ ആശുപത്രിയിൽ ചികിത്സ നൽകിയശേഷം എറണാകുളത്തേക്ക്​ ​െകാണ്ടുപോകുകയായിരുന്നു. 

പല പേരുകളിൽ ജി.എസ്​.ടി അക്കൗണ്ട്​ എടുത്ത്​ ഇൗ പേരുകളിൽ പ്ലൈവുഡ്​ കയറ്റി അയച്ചാണ്​ ഇയാൾ നികുതി വെട്ടിച്ചത്​. പുതുതായി തുടങ്ങുന്ന തട്ടിപ്പ്​ സ്ഥാപനങ്ങൾ മൂന്ന്​ മാസം തികയും മുമ്പ്​ തന്നെ നിർത്തുകയും ചെയ്​തിരുന്നു. ഇതിനാൽ റി​േട്ടൺ നൽകേണ്ടി വന്നിരുന്നില്ല. തീർത്തും ദരിദ്രരായ ആളുകളുടെ പേരിൽ വരെ ഇയാൾ ജി.എസ്​.ടിയും സ്ഥാപനവും ആരംഭിച്ചിരുന്നതായി അന്വേ​ഷണത്തിൽ കണ്ടെത്തിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestgstmalayalam newsgst fraud
News Summary - GST Fraud: One Arrested-Business News
Next Story