ഇന്ധനങ്ങൾക്ക് ചരക്കുസേവന നികുതി; തീരുമാനം 21ന്
text_fieldsന്യൂഡൽഹി: ഇന്ധനങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇൗയാഴ്ച ചേരുന്ന ജി.എസ്.ടി കൗൺസിലിൽ തീരുമാനമുണ്ടായേക്കും. പ്രകൃതിവാതകവും വിമാന ഇന്ധനവുമാകും ആദ്യം പരിഗണിക്കുക. ജൂലൈ 21നാണ് അടുത്ത ജി.എസ്.ടി കൗൺസിൽ. കേന്ദ്ര ധനമന്ത്രി അധ്യക്ഷനായ സമിതിയിൽ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുള്ള പ്രതിനിധികളും അംഗങ്ങളാണ്. അവർ അന്നത്തെ യോഗത്തിൽ പെങ്കടുക്കും. ചരക്കുസേവന നികുതിയുടെ ഉയര്‍ന്ന നിരക്കായ 28 ശതമാനം സ്ലാബിലായിരിക്കും ഇവ ഉള്‍പ്പെടുത്തുക. ഇതിനുപുറെമ സംസ്ഥാന ലെവിയായ വിൽപനനികുതി കൂടി ഇന്ധനങ്ങള്‍ക്കു മേല്‍ ചുമത്താൻ ആലോചനയുണ്ട്. ഇക്കാര്യത്തിൽ തീരുമാനം ആകാത്തതിനാലാണ് ഏറെ ചെലവുള്ള പെട്രോളും ഡീസലും ആദ്യഘട്ടത്തിൽനിന്ന് ഒഴിവാക്കിയത്. 2017 ജൂലൈ ഒന്നുമുതൽ രാജ്യത്ത് നടപ്പാക്കിയ ചരക്കുസേവന നികുതിയിൽനിന്ന് ക്രൂഡ് ഒായിൽ, പ്രകൃതി വാതകം, പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയെ ഒഴിവാക്കിയിരുന്നു.
വിമാന ഇന്ധനത്തിന് 14 ശതമാനമാണ് കേന്ദ്ര എക്സൈസ് നികുതി. സംസ്ഥാനങ്ങൾ 30 ശതമാനം വിൽപന നികുതിയായോ മൂല്യവർധിത നികുതിയായോ ഇൗടാക്കും. നിലവിലെ നികുതി നിരക്കുകള്‍ 5, 12, 18, 28 എന്നിങ്ങനെയാണ്. ഇതില്‍ ഉയര്‍ന്ന സ്ലാബായ 28ല്‍ ഉള്‍പ്പെടുത്തിയാല്‍ ശതകോടികളുടെ വരുമാനനഷ്ടം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നേരിടേണ്ടിവരും. അതാണ് സംസ്ഥാന വാറ്റ് കൂടി ഉൾപ്പെടുത്താന്‍ ആലോചിക്കുന്നത്. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ കേന്ദ്ര ധനമന്ത്രാലയം പദ്ധതിരേഖ സമര്‍പ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.