കേരളത്തെ എങ്ങനെ ബാധിക്കും ?
text_fieldsരാജ്യം മുഴുവൻ എകീകൃത നികുതി സംവിധാനത്തിലേക്ക് ജൂലൈ ഒന്ന് മുതൽ മാറുകയാണ്. ചരക്ക് സേവന നികുതി(ജി.എസ്.ടി) കേരളത്തെ എങ്ങനെ ബാധിക്കുമെന്ന് എല്ലാവരും ആശങ്കയോടെയാണ് നോക്കി കാണുന്നത്. ജി.എസ്.ടി കേരളത്തിന് അനുകൂലമാവുമെന്നും പ്രതികൂലമാവുമെന്നും വാദങ്ങളുണ്ട്. കേരളത്തിെൻറ സമ്പദ്വ്യവസ്ഥയിൽ ജി.എസ്.ടി സമ്മിശ്ര പ്രതികരണമുണ്ടാക്കാനാണ് സാധ്യത.
കേരളത്തിെൻറ നികുതി വരുമാനത്തിെൻറ വളർച്ചയുടെ തോത് ജി.എസ്.ടി വരുന്നതോടെ വർധിക്കുമെന്നാണ് സൂചന. നിലവിൽ 10 ശതമാനമാണ് കേരളത്തിെൻറ പ്രതിവർഷ നികുതി വളർച്ച നിരക്ക്. ഇത് മൂന്ന് വർഷം കൊണ്ട് 30 ശതമാനമായി വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉൽപാദന കേന്ദ്രത്തിൽ നികുതി ഇൗടാക്കുന്നതിന് പകരം ഉപഭോഗ കേന്ദ്രത്തിൽ നികുതി ഇൗടാക്കുന്ന രീതിയാണ് ജി.എസ്.ടിയിലുള്ളത്. ഉപഭോഗ സംസ്ഥാനമായ കേരളത്തെ സംബന്ധിച്ചടുത്തോളം ഇൗ രീതിയിലുള്ള മാറ്റം ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നികുതി വരുമാനം വർധിക്കുന്നതിന് ഇത് കാരണമാവും.
കയറ്റുമതി ജി.എസ്.ടിയിൽ പൂർണമായും നികുതിരഹിതമാണ്. ഇത് കേരളത്തിെൻറ കയറ്റുമതി മേഖലക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. സമുദ്രോൽപ്പന്നങ്ങൾ, കശുവണ്ടി തുടങ്ങികേരളത്തിൽ നിന്നുള്ള ഉൽപന്നങ്ങളുടെ കയറ്റുമതിയെ സ്വാധീനിക്കും. ചെക്പോസ്റ്റുകളിലെ ബ്ലോക്ക് ഒഴിവാകുമെന്നതാണ് ജി.എസ്.ടി മൂലമുണ്ടാകുന്ന മറ്റൊരു നേട്ടം. ഇ-വേ ബില്ലിങ് നിലവിൽ വരുന്നതോടെ ചെക്പോസ്റ്റുകളുട പ്രസക്തി ഇല്ലാതാക്കും. എങ്കിലും ഇ-വേ ബില്ലിങ് സംവിധാനത്തിലേക്ക് മാറാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കും. അന്യസംസ്ഥാന ലോട്ടറിക്ക് 28 ശതമാനം നികുതി ചുമത്തിയതും കേരളത്തിന് ഗുണകരമാവും. കേരള ലോട്ടറിക്ക് 12 ശതമാനം മാത്രമാണ് നികുതി.
ബാങ്കിങ് സേവനങ്ങൾക്കും, മൊബൈൽ ഫോണിനുമുള്ള ഉയർന്ന നികുതി കേരളത്തെ സംബന്ധിച്ചെടുത്തോളം തിരിച്ചടിയാണ്. ഇതിനൊപ്പം സ്വർണ്ണത്തിെൻറ വില വർധനവിൽ മഞ്ഞലോഹത്തിെൻറ ആരാധകർക്ക് നിരാശ പകരുന്നതാണ്. ഒാൺലൈൻ വ്യാപാരമുൾപ്പടെയുള്ള രംഗത്ത് ജി.എസ്.ടി കേരളത്തിന് ഗുണകരമാവും. ടൂറിസം രംഗത്തും മുന്നേറ്റം കേരളം പ്രതീക്ഷിക്കുന്നുണ്ട്.
ഇതിനൊടൊപ്പം തന്നെ ആശങ്കകളും കാണാതിരിക്കരുത്. വ്യാപാരികളുടെ ആശങ്കയാണ് അതിൽ പ്രധാനം. കേരളത്തിലെ 76 ശതമാനം വ്യാപാരികൾ മാത്രമേ ജി.എസ്.ടി പോർട്ടലിൽ ഇതുവരെ രജിസ്ട്രർ ചെയ്തിട്ടുള്ളു. നികുതി റിേട്ടണുകൾ സമർപ്പിക്കുന്നത് സംബന്ധിച്ച് വ്യാപാരികൾക്കിടയിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ജി.എസ്.ടി നിലവിൽ വരുന്നതിന് മുമ്പുള്ള സ്റ്റോക്കിനെ സംബന്ധിച്ചും ആശങ്കകൾ ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.