ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകൾക്ക് അധിക നികുതി
text_fieldsന്യൂഡൽഹി: ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകൾക്ക് ജി.എസ്.ടിയിൽ അധിക നികുതി ചുമത്താൻ സാധ്യത. പ്രാദേശികമായി നിർമിക്കുന്ന മൊബൈൽ ഫോണുകളെ പ്രോൽസാഹിപ്പിക്കാനാണ് സർക്കാറിെൻറ പുതിയ നീക്കം. തീരുമാനം നിലവിൽ വരുന്നതോടെ ആപ്പിൾ ഉൾപ്പടെയുള്ള മൊബൈൽ നിർമാതാക്കാൾ ഫോണുകളുടെ നിർമാണം ഇന്ത്യയിൽ നടത്താൻ നിർബന്ധിതരാവും. ചൈനീസ് മൊബൈൽ നിർമാതാക്കൾക്കും പുതിയ തീരുമാനം തിരിച്ചടിയാവും. അധിക നികുതി ഏർപ്പെടുത്തിയാൽ ഫോണുകളുടെ വില 10 മുതൽ 15 ശതമാനം വരെ ഉയരും.
ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകൾക്ക് അധിക നികുതി ഏർപ്പെടുത്തുന്നത് നിലവിലെ നിയമങ്ങളുടെ ലംഘനമാവില്ലെന്നാണ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സർക്കാറിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. അധിക നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനായി ഇൻഫർമേഷൻ ടെക്നോളജി, ടെലികോം, ധനകാര്യം എന്നീ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടിെൻറ കൂടി അടിസ്ഥാനത്തിലാവും അന്തിമതീരുമാനമുണ്ടാവുക.
നിലവിൽ ഇന്ത്യയിൽ വിൽപ്പന നടത്തുന്ന മൊബൈൽ ഫോണുകളിൽ 30 ശതമാനവും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ചൈനയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ െമാബൈൽ ഫോണുകൾ ഇറുക്കുമതി ചെയ്യുന്നത്. ആപ്പിൾ ഉൾപ്പടെയുള്ള കമ്പനികൾ ഇന്ത്യയിൽ മൊബൈൽ ഫോണുകൾ നിർമാണം തുടങ്ങാനുള്ള ശ്രമത്തിലാണ്. മൊബൈൽ അസംബ്ലിങ്ങ് യൂണിറ്റ് ബംഗളൂരുവിൽ ആരംഭിക്കാനാണ് ആപ്പിളിനായി ഫോണുകൾ അസംബിൾ ചെയ്യുന്ന വിസ്ട്രൺ കമ്പനിയുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.