ജി.എസ്.ടി വിഹിതം തടഞ്ഞ് കേന്ദ്രം; അഞ്ചു സംസ്ഥാനങ്ങൾ ഉടക്കി
text_fieldsന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) ഇനത്തിൽ കേന്ദ്രം നൽകേണ്ട വൻതുക മാസങ്ങളായി വിട്ടുകൊടുക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചതിനെതിരെ കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങൾ രംഗത്ത്. മോദിസർക്കാറിനെതിരെ പശ്ചിമ ബംഗാൾ, ഡൽഹി, രാജസ്ഥാൻ, പ ഞ്ചാബ്, കേരളം സംസ്ഥാന ധനമന്ത്രിമാർ സംയുക്ത പ്രസ്താവന ഇറക്കി.
ജി.എസ്.ടി നടപ്പ ാക്കിയതുവഴി സംസ്ഥാനങ്ങൾക്ക് ഉണ്ടാവുന്ന നഷ്ടം നികത്തിക്കൊടുക്കാൻ ഭരണഘടനാ പരമായി ബാധ്യതപ്പെട്ട കേന്ദ്രം ഏകപക്ഷീയമായി സംസ്ഥാനങ്ങളെ ഞെരുക്കുന്നത് മാന്ദ്യം രൂക്ഷമാക്കുകയും വികസന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുകയും ചെയ്യുമെന്ന് സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ജി.എസ്.ടി ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ് പ്രതിപക്ഷ സംസ്ഥാനങ്ങളുടെ യോജിച്ച നീക്കം. സാമ്പത്തിക മാന്ദ്യം മൂലം എല്ലാ സംസ്ഥാനങ്ങളും ഗുരുതര പ്രതിസന്ധി നേരിടുേമ്പാഴാണ് നികുതി വിഹിതത്തിൽ ഒരു പങ്കും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ നഷ്ടപരിഹാരത്തുകയും തടഞ്ഞുവെച്ചതെന്ന് ധനമന്ത്രി തോമസ് ഐസക് വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 2,600 കോടിയിൽപരം രൂപ കേരളത്തിന് കേന്ദ്രം നൽകാനുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. കേരളം ഓവർഡ്രാഫ്റ്റിലാണ്. ഒപ്പം, കൂടുതൽ വായ്പ എടുക്കാൻ സമ്മതിക്കുന്നുമില്ല.
ജി.എസ്.ടി നടപ്പാക്കുന്നതു വഴി സംസ്ഥാനങ്ങൾക്ക് പ്രതിവർഷം 14 ശതമാനം നികുതിവരുമാന വർധന ഉറപ്പാക്കുമെന്നും, അത് ഇല്ലാതെ വന്നാൽ പോരായ്മ അഞ്ചു വർഷത്തേക്ക് കേന്ദ്രം നികത്തി കൊടുക്കുമെന്നുമാണ് വ്യവസ്ഥ. എന്നാൽ, ഈ നഷ്ടപരിഹാര വ്യവസ്ഥ പുനഃപരിശോധിക്കണമെന്ന സമ്മർദത്തിലേക്ക് കേന്ദ്രം നീങ്ങിയിരിക്കുകയാണ്.
കേന്ദ്രം ആസ്തി വിറ്റ് മുതൽക്കൂട്ടുകയാണ്. സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൽനിന്നുള്ള നികുതി വരുമാനമാണ് ആശ്രയം. അത് കേന്ദ്രത്തിെൻറ ഔദാര്യമല്ല, ഭരണഘടനാപരമായ അവകാശമാണ്. ജി.എസ്.ടി നികുതി പിരിഞ്ഞുകിട്ടുന്നില്ല എന്നു പറയുന്നതിൽ അർഥമില്ല. മാസങ്ങളുടെ കുടിശ്ശികയായതിനൊപ്പം, ആ തുക എന്നു തരുമെന്നുപോലും കേന്ദ്രം ഇപ്പോൾ പറയുന്നില്ല. ബജറ്റിൽ പറഞ്ഞ കേന്ദ്ര നികുതി വിഹിതത്തിെൻറ മൂന്നിൽരണ്ട് ഭാഗം കിട്ടാത്ത സ്ഥിതിയാണ് വരുന്നത്. സംസ്ഥാനങ്ങൾക്ക് നൽകേണ്ട പണം പിടിച്ചുവെക്കുകയല്ല ചെയ്യേണ്ടത്.
കേന്ദ്രം കൂടുതൽ വായ്പ എടുത്ത് സംസ്ഥാനങ്ങളെ സഹായിക്കണം. ആ തുക തിരിച്ചടക്കാൻ ഒരു വർഷം കൂടി സെസ് തുടരട്ടെയെന്ന് കേന്ദ്രത്തിന് തീരുമാനിക്കാം. എന്നാൽ, സംസ്ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. സാമ്പത്തിക ഞെരുക്കം മൂലം നികുതി നിരക്ക് ഉയർത്താൻ കേരളം ഉദ്ദേശിക്കുന്നില്ലെന്ന് തോമസ് ഐസക് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.