ജി.എസ്.ടി വേഗം കൂടി വെട്ടിപ്പ് കുറഞ്ഞില്ല
text_fieldsചരക്ക് ഗതാഗതം അതിവേഗത്തിലാക്കാൻ ലക്ഷ്യമിട്ട് ജി.എസ്.ടിയുടെ ഭാഗമായി നടപ്പാക്കിയ വലിയ പരിഷ്കാരമായിരുന്നു ചെക്പോസ്റ്റുകൾ ഇല്ലാതാക്കൽ. വാളയാർ മുതൽ അമരവിള വരെ സംസ്ഥാനത്തെ ചെക്പോസ്റ്റുകളിൽ നിരനിരയായി കാത്തുകെട്ടിക്കിടന്ന വാഹനങ്ങളുടെ കാഴ്ച അതോടെ അപ്രത്യക്ഷമായി. എന്നാൽ, ചെക്പോസ്റ്റുകൾ ഇല്ലാതാക്കിയതിലൂെട ലക്ഷ്യമിട്ട കാര്യങ്ങൾ നേടിയോ. കേരളത്തിലെ ചെക്പോസ്റ്റുകൾ ഇപ്പോൾ എന്തു പറയുന്നു?
വാളയാർ ശാന്തം
പാലക്കാട്: വാർത്തകളിൽ സ്ഥിരം ഇടംനേടിയിരുന്ന ചെക്ക്പോസ്റ്റായിരുന്നു വാളയാറിലേത്. പ്രതിദിനം 2500ലേറെ വാഹനങ്ങൾ കടന്നുപോയിരുന്നു. മിക്ക ദിവസങ്ങളിലും കി.മീറ്ററുകൾ നീളുന്ന ഗതാഗതക്കുരുക്കും വാഹന പരിശോധനയും കൈക്കൂലിയും അഴിമതിയും നിറഞ്ഞ ചെക്ക്പോസ്റ്റ്. അഴിമതി തടയുന്നതിനായി ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ‘അഴിമതി രഹിത വാളയാർ’ എന്ന പദ്ധതിതന്നെ ആവിഷ്കരിച്ചു.
ജി.എസ്.ടിക്ക് ശേഷം വാളയാർ ശാന്തമാണ്. ഇ-വേ ബിൽ, ഇൻവോയിസ് എന്നിവ കാണിച്ചുകൊടുത്താൽ ചരക്കുവാഹനങ്ങൾക്ക് കടന്നുപോകാം. പരിശോധനയും ഉദ്യോഗസ്ഥരുടെ വിരട്ടലുമില്ല. ഗതാഗതക്കുരുക്കൊഴിഞ്ഞു. വാഹനങ്ങൾ യഥേഷ്ടം കടന്നുപോകുന്നു. എക്സൈസ്, ആർ.ടി.ഒ ചെക്ക്പോസ്റ്റുകളിൽ മാത്രമാണ് പരിശോധന നടക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചെക്ക്പോസ്റ്റുകളുള്ള ജില്ലയാണ് പാലക്കാട്. ആർ.ടി.ഒ, എക്സൈസ് പരിശോധന മാത്രമാണ് ഇവിടങ്ങളിൽ നടക്കുന്നത്. നികുതിവെട്ടിച്ച് പ്രധാനമായി കടത്തിയിരുന്ന ഭക്ഷ്യോൽപന്നങ്ങൾക്കും കോഴിക്കും നികുതിയൊഴിവാക്കിയതോടെ ഉൾനാടൻ ചെക്ക്പോസ്റ്റുകളുടെ പ്രസക്തിയുമില്ലാതായി.
മുത്തങ്ങയിൽ ലഹരികടത്തു കൂടി
കൽപറ്റ: വയനാടൻ അതിർത്തിയിലൂടെ കഴിഞ്ഞ ഒരുവർഷത്തിനിടെ കഞ്ചാവ്, മയക്കുമരുന്ന്, പാൻമസാല തുടങ്ങിയവയുടെ കടത്ത് വർധിച്ചതായാണ് കണക്ക്. വയനാട്ടിലെ ചെറുകിട വ്യാപാരികൾക്കെല്ലാം പ്രയാസങ്ങളില്ലാതെ സാധനങ്ങൾ കൊണ്ടുവന്ന് വ്യാപാരം നടത്താനുള്ള സൗകര്യമൊരുങ്ങി. എന്നാൽ, ജി.എസ്.ടിയിൽനിന്ന് ഒഴിവാക്കിയ കോഴിയിറച്ചിക്ക് വില കുറയുമെന്നു കരുതിയത് വെറുതെയായി. ജില്ലയിൽ കോഴിക്ക് വില ഉയർന്നുതന്നെ നിൽക്കുന്നു.
ആര്യങ്കാവിൽ ‘പടി’ നൽകിയാൽ പടികടക്കാം
പുനലൂർ: സംസ്ഥാനത്തിെൻറ പ്രധാന അതിർത്തിയായ ആര്യങ്കാവിൽ നാല് വാണിജ്യനികുതി ചെക്ക്പോസ്റ്റുണ്ടായിരുന്നു. ദിവസവും 1000ത്തോളം ചരക്ക് വാഹനങ്ങളാണ് ഇതിലൂടെ വന്നിരുന്നത്. തൂത്തുക്കുടി തുറമുഖത്തിറക്കുന്ന തടി, കെട്ടിട നിർമാണ സാമഗ്രികൾ ഉൾപ്പെടെ പ്രധാനമായും കൊണ്ടുവന്നിരുന്നത് ആര്യങ്കാവ് വഴിയാണ്.
രാപ്പകൽ സജീവമായിരുന്ന ഇവിടത്തെ വാണിജ്യനികുതി ഓഫിസ് ജി.എസ്.ടി നടപ്പാക്കിയതോടെ അടച്ചുപൂട്ടി. ചരക്ക് കടത്തുന്നവരെ ‘സഹായിക്കാൻ’ ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച മാഫിയ പഴങ്കഥയായി. വാണിജ്യനികുതി അധികൃതരുമായുള്ള വിലപേശലിലും വണ്ടിക്കാരുടെയും ഇടനിലക്കാരുടെയും തിരക്കിലുമമർന്ന ആര്യങ്കാവ് ഇപ്പോൾ ആളൊഴിഞ്ഞ പൂരപ്പറമ്പാണ്.
അതേസമയം, ഇതര സംസ്ഥാനത്തുനിന്നെത്തുന്ന ചരക്ക് പരിശോധനയില്ലാതെ നിമിഷങ്ങൾക്കകം ബാരിക്കേഡിെൻറ തടസ്സമില്ലാതെ കടന്നുപോകുന്നു. നികുതി ഒടുക്കിയതും അല്ലാത്തതുമായ വസ്തുക്കൾ യഥേഷ്ടം കടത്തുന്നുണ്ട്. മൂന്നുമാസം മുമ്പ് ജി.എസ്.ടി സ്ക്വാഡ് രണ്ടുദിവസം മേഖലയിൽ പരിശോധ നടത്തി രേഖകളില്ലാതെ കടത്തിയ സാധനങ്ങൾ പിടിച്ചിരുന്നു. ഇതിനുശേഷം കാര്യമായ പരിശോധന ഉണ്ടായില്ല. അമിത അളവിൽ സാധനം കടത്തിവരുന്നത് ഇവിടെയുള്ള മോട്ടോർവെഹിക്ൾ ചെക്ക്പോസ്റ്റിലെ പരിശോധനയിൽ കണ്ടെത്തിയാലും ‘പടി’ വാങ്ങി കടത്തിവിടുകയാണ് പതിവ്.
അനക്കമറ്റ് കിളിയന്തറ
കണ്ണൂർ: കർണാടകയെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന മാക്കൂട്ടം ചുരംവഴി കഴിഞ്ഞ ഒരുമാസമായി വാഹനങ്ങൾ പോകുന്നില്ല. ചുരം ഇടിഞ്ഞതോടെയാണ് വാഹന ഗതാഗതം തടഞ്ഞത്. കർണാടകയിൽനിന്ന് കണ്ണൂർ ജില്ലയിലേക്കുള്ള മുഖ്യവാണിജ്യ ഇടനാഴിയായിരുന്നു ഇൗ ചുരം. ജില്ലയിലെ ഏറ്റവും സജീവമായ വാണിജ്യ ചെക്ക്പോസ്റ്റായ കിളിയന്തറ പ്രവർത്തിച്ചിരുന്നതും ഇൗ റൂട്ടിൽതന്നെ. കൂട്ടുപുഴ പാലത്തിനു മുന്നിലാണ് കിളിയന്തറ ചെക്ക്പോസ്റ്റ്. ചരക്കുവാഹനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്ന കിളിയന്തറ ഒരു മിനി വാളയാറായിരുന്നു. എന്നാൽ, ജി.എസ്.ടി നടപ്പായതോടെ കിളിയന്തറയുടെ ചിറകറ്റു. കണ്ണൂർ ജില്ലയിൽ ചരക്കുകൾ പരിശോധിക്കുന്നതിന് ഇപ്പോൾ ആറ് സ്ക്വാഡുകളാണുള്ളത്. ഇവയിലൊന്ന് കിളിയന്തറയിലും ഒന്ന് കണ്ണൂർ റെയിൽവേ സ് റ്റേഷനിലുമാണുള്ളത്. ബാക്കി നാല് സ്ക്വാഡുകളാണ് വിവിധയിടങ്ങളിൽ പരിശോധന നടത്തുന്നത്. ചെക്ക്പോസ്റ്റുകൾ ഇല്ലാതായേതാടെ ജീവനക്കാരെ പുനർവിന്യസിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിന്യാസം പൂർണമായിട്ടില്ല.
ഉൗടുവഴികളും വേണ്ട; കടത്ത് സുതാര്യം
കാസർകോഡ്: ചരക്കു സേവന നികുതി നടപ്പായ ഒരു വർഷം കള്ളക്കടത്തിന് ഉടുവഴികൾ വേണ്ടിവന്നില്ല; മറിച്ച് ദേശീയപാത 17 തന്നെ തുറന്നുകിടക്കുകയായിരുന്നു. കർണാടകയിൽനിന്നുള്ള വഴിയിൽ ജില്ലയിൽ 12 ചെക്ക്പോസ്റ്റുകളാണുള്ളത്. 11 എണ്ണം ഉൾനാടുകളിലൂടെയാണ്. മഞ്ചേശ്വരം ചെക്ക് പോസ്റ്റ് ശക്തമായതിനാൽ 2017 ജൂൺ 30 വരെ ദേശീയപാത വഴിയുള്ള കള്ളക്കടത്തിന് അധികമാരും ധൈര്യപ്പെടുമായിരുന്നില്ല. ആദുർ, പെർല, മാണിമൂല, പനത്തടി, ചെേമ്പരി, പാത്തോടി, ബേരിക്ക, ബായാർ, നാട്ടക്കല്ല്, സ്വർഗ, ഏവന്തൂർ എന്നീ ചെറുകിട ചെക്ക്പോസ്റ്റുകളിലൂടെയാണ് കള്ളക്കടത്ത് ‘സുതാര്യമായി’ നടന്നത്. ഡിസംബർ ഒന്നുമുതൽ ചെക്ക് േപാസ്റ്റുകൾ ഇല്ലാതാവുകയും ഇ-വേ ബില്ലും ഒാൺലൈൻ സംവിധാനവും പ്രയോഗികമായി നടപ്പാകാതിരിക്കുകയും ചെയ്തതോടെ ചരക്ക് കടത്ത് പരിേശാധനകളില്ലാതെ നടന്നു. ചരക്ക് പുറപ്പെടുന്ന കേന്ദ്രത്തിൽനിന്നും ഇ-വേ ബിൽ ലഭ്യമായത് ജി.എസ്.ടി നടപ്പായി 10 മാസം കഴിഞ്ഞ് 2018 ഏപ്രിൽ ഒന്നുമുതലാണ്.
വഴിക്കടവിലൂെട നിർഭയം
നിലമ്പൂർ: കേരള തമിഴ്നാട് അതിർത്തിയായ വഴിക്കടവിലെ വാണിജ്യനികുതി ചെക്ക്പോസ്റ്റ് എടുത്തുകളഞ്ഞതോടെ ഇതുവഴി നികുതിവെട്ടിച്ച് വാഹനങ്ങൾ നിർബാധം എത്തുന്നു. ചെക്ക്പോസ്റ്റ് പ്രവർത്തിച്ചിരുന്ന സമയത്ത് ശരാശരി ദിവസേന 300ഒാളം ചരക്ക് വാഹനങ്ങളാണ് കടന്നു പോയിരുന്നത്. നികുതിയില്ലാത്ത പച്ചക്കറി ഒഴികെയുള്ള ചരക്ക് വാഹനങ്ങളുടെ കണക്കാണിത്. ജി.എസ്.ടി വന്നതോടെയാണ് ആനമറിയിൽ ഉണ്ടായിരുന്ന വാണിജ്യനികുതി ചെക്ക്പോസ്റ്റ് പൂർണമായും എടുത്തു കളഞ്ഞത്. നേരത്തെ, ഇവിടെ പേരിനെങ്കിലും നടന്നിരുന്ന വാഹനപരിശോധന പാടേ ഇല്ലാതായതോടെ കള്ളകടത്തുകാർക്ക് കെ.എൻ.ജി റോഡ് ഇഷ്ട റൂട്ടായി മാറി. കർണാടകയിൽനിന്നുള്ള സ്പിരിറ്റ് ഇറക്കുമതി ഏറെയും ഇതിലൂടെയാണെന്നും ഇൻറലിജൻസിെൻറ റിപ്പോർട്ടുണ്ട്.
കമ്പംമെട്ട്; തിരിച്ചിറങ്ങുന്നത് ലഹരി
നെടുങ്കണ്ടം (ഇടുക്കി): ഏലം കള്ളക്കടത്തിന് ഏതാണ്ട് അവസാനമായി. എന്നാൽ, ചെക്ക്പോസ്റ്റുകളുടെ അഭാവത്തിൽ തമിഴ്നാട്ടിൽനിന്ന് ലഹരിവസ്തുക്കളുടെ കുത്തൊഴുക്ക്. ജി.എസ്.ടി വന്നേതാടെ സംസ്ഥാന അതിർത്തിയിൽ കമ്പംമെട്ട് ചെക്ക്പോസ്റ്റിലെ കാഴ്ച ഇതാണ്. വാണിജ്യ നികുതി ചെക്ക്പോസ്റ്റാണ് പ്രധാനമായും നീക്കംചെയ്തത്. കേരളത്തിനും തമിഴ്നാടിനും ഇവിടെ മറ്റ് വകുപ്പുകളുടെ െചക്ക്പോസ്റ്റുകൾ ഇപ്പോഴുമുണ്ട്. എന്നാൽ, ജില്ലയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കള്ളക്കടത്ത് നടക്കുന്നതിവിടെയാണ്. ജി.എസ്.ടി നടപ്പായതോടെ പരിശോധനയിൽ കാർക്കശ്യം കുറഞ്ഞതാണ് പ്രശ്നം. കേരളത്തിൽനിന്ന് സുഗന്ധവ്യഞ്ജനങ്ങൾ യഥേഷ്ടം അതിർത്തി കടക്കുന്നു. ചന്ദനം, ഏലം, കുരുമുളക്, എടനത്തൊലി എന്നിങ്ങനെ. എന്നാൽ, കേരളത്തിലേക്ക് വരുന്നത് കഞ്ചാവ്, മയക്കുമരുന്ന്, നിരോധിത കീടനാശിനികൾ, മരുന്നുകൾ തുടങ്ങിയവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.