ജി.എസ്.ടി: നികുതി നിരക്ക്...
text_fieldsതിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവിൽ വന്ന് മൂന്നു ദിവസം പിന്നിടുേമ്പാൾ വിപണി ആശങ്കകൾക്കും അനിശ്ചിതത്വത്തിനും നടുവിൽ.
വില കുറയേണ്ട ഉൽപന്നങ്ങൾക്ക് ഇനിയും വില കുറഞ്ഞിട്ടില്ല. മറ്റ് ഉൽപന്നങ്ങൾക്ക് കൂടുകയും ചെയ്തു.
നിലവിലെ കസ്റ്റംസ് നികുതിയും വാറ്റും മറ്റ് നികുതികളുമടക്കം നിശ്ചയിച്ച ആകെ വിലയോടൊപ്പം ജി.എസ്.ടി കൂടി ചേർത്ത് വിൽപന നടത്തുകയാണ് പലരും. ഹോട്ടലുകൾ ജി.എസ്.ടിയുടെ പേരിൽ തോന്നിയ വിലയാണ് ഇൗടാക്കുന്നത്.
യഥാർഥത്തിൽ നേരേത്ത നൽകിയിരുന്ന നികുതികളും മറ്റും കുറച്ചുള്ള വിലയ്ക്കാണ് ജി.എസ്.ടി വരുന്നത്. എന്നാൽ, അത്തരം നികുതികൾ കുറക്കാതെ ആകെ വിലയുടെ മുകളിൽ ജി.എസ്.ടി ചുമത്തുകയാണ് ചെയ്യുന്നത്. കോഴിയുടെ 14.5 ശതമാനം വാറ്റ് ഇല്ലാതായിട്ടും വില കുറഞ്ഞില്ല. ചില വസ്ത്രശാലകളാകെട്ട ഇളവ് കൊടുക്കാതിരിക്കാൻ വിലയുടെ സ്റ്റിക്കർ മാറ്റി ഒട്ടിച്ചു. സർക്കാർ തിയറ്ററുകൾ പോലും നിരക്ക് വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.