ലോട്ടറി നികുതി ഏകീകരണം: നിർദേശം ജി.എസ്.ടി മന്ത്രിതല സമിതി വീണ്ടും പരിശോധിക്കും
text_fieldsന്യൂഡൽഹി: ലോട്ടറി നികുതി ഏകീകരിക്കാനുള്ള നിർദേശം ജി.എസ്.ടി കൗൺസിൽ മന്ത്രിതല ഉപസമിതി വീണ്ടും പരിശോധിക്കും. കേര ളത്തിന്‍റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് നിർദേശം മന്ത്രിതല ഉപസമിതിക്ക് വിട്ടത്. പഞ്ചാബ് അടക്കമുള്ള ബി.ജെ.പി ഇ തര സംസ്ഥാനങ്ങൾ നിലപാടിനെ പിന്തുണച്ചു. ഡൽഹിയിൽ ഇന്നു ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗമാണ് ഈ തീരുമാനമെടുത്തത്.
സംസ്ഥാന- സംസ്ഥാനേതര ലോട്ടറി നിരക്ക് ഏകീകരിക്കാനാണ് ജി.എസ്.ടി മന്ത്രിതല ഉപസമിതി നിർദേശിച്ചിരുന്നത്. 18 അല്ലെങ്കിൽ 28 ശതമാനമാക്കി ലോട്ടറി ജി.എസ്.ടി ഏകീകരിക്കാനാണ് ശിപാർശ. തെരഞ്ഞെടുപ്പിന് മുമ്പ് ജി.എസ്.ടി ഏകീകരിക്കാനുള്ള കേന്ദ്ര നീക്കം ലോട്ടറി മാഫിയയെ സഹായിക്കാനാണെന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ജി.എസ്.ടിയായ 12 ശതമാനത്തിൽ നിലനിർത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.
ജി.എസ്.ടി കൗൺസിൽ രൂപീകരിച്ചതിന് ശേഷം ചേരുന്ന 33മത്തെയും മോദി സർക്കാറിന്‍റെ കാലത്തെ അവസാനത്തേയും യോഗമാണ് ധനമന്ത്രി അരുൺ ജെയ്റ്റിലിയുടെ അധ്യക്ഷതയിൽ ചേർന്നത്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ ചരക്ക് സേവന നികുതി കുറക്കാൻ ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചിരുന്നു. ചെലവ് കുറഞ്ഞ ഭവന നിർമാണത്തിനുള്ള ജി.എസ്.ടി ഒരു ശതമാനമാക്കിയാണ് കുറച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.